കണ്ണ് വെട്ടിക്കാൻ പറ്റില്ല! കടുപ്പിച്ച് ഇറാൻ, ഹോർമുസ് കടലിടുക്കിൽ യുഎസ് വാദം തള്ളി ഇറാൻ സൈന്യം; ‘അനുമതിയില്ലാതെ ഒരു കപ്പലും കടന്നുപോകില്ല’

ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം സാധാരണ നിലയിലായെന്ന അമേരിക്കയുടെ അവകാശവാദങ്ങൾ തള്ളി ഇറാൻ സൈന്യം. ഇറാന്റെ അനുമതിയില്ലാതെ ഒരു കപ്പലിനും കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാൻ സാധിക്കില്ലെന്ന് ഇറാൻ സൈനിക വക്താവ് വ്യക്തമാക്കി.

“മുൻപത്തെപ്പോലെ തന്നെ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണവും മേൽനോട്ടവും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ കൈകളിൽ ഭദ്രമാണ്,” ഖാതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാട്ടേഴ്‌സ് വക്താവിനെ ഉദ്ധരിച്ച് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ കരുത്തുറ്റ സായുധ സേനയുടെ അനുമതിയോ മേൽനോട്ടമോ ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണടാങ്കറിനോ ഈ പാതയിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയില്ലെന്നും ഭാവിയിലും അത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

More Stories from this section

family-dental
witywide