ടെഹ്റാൻ: അമേരിക്കൻ സൈനിക നടപടികൾക്ക് തിരിച്ചടിയായി ബഹ്റൈനിലെയും കുവൈത്തിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പുതിയ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു. ‘നസർ–2’ സൈനിക ഓപ്പറേഷന്റെ നാലാം ഘട്ടം ആരംഭിച്ചതായും ബഹ്റൈനിലെ അമേരിക്കൻ അഞ്ചാം നാവികസേനയുടെ (US Fifth Fleet) കമാൻഡ് ആസ്ഥാനവും ഇന്ധന, സൈനിക ഉപകരണ സംഭരണ കേന്ദ്രങ്ങളും തകർത്തതായും ഐആർജിസി അവകാശപ്പെട്ടു.
കുവൈത്ത് നേരത്തെ നിരവധി ഇറാനിയൻ ഡ്രോണുകളും മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി അറിയിച്ചു. അതേസമയം, ജോർദാനിലെ അൽ-അസ്‌റാഖ് വ്യോമതാവളത്തിലുള്ള അമേരിക്കൻ എഫ്-18 യുദ്ധവിമാനങ്ങളുടെ ഹാംഗറുകളും ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിച്ചതായി ഐആർജിസി അവകാശപ്പെട്ടു. ഇറാനിലെ തുറമുഖങ്ങൾക്കെതിരായ ഉപരോധം അമേരിക്ക വീണ്ടും ഏർപ്പെടുത്തുകയും പുതിയ സൈനിക ആക്രമണം നടത്തുകയും ചെയ്തതിനെ തുടർന്നാണ് ബഹ്റൈനും കുവൈത്തും ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കുവൈത്തിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളും ബഹ്റൈനിലെ അൽ ജുഫൈർ നാവിക താവളവും ലക്ഷ്യമിട്ടതായും ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നു.
വീണ്ടും അമേരിക്കൻ ആക്രമണം
ജൂലൈ 15-ന് ഇന്ത്യൻ സമയം പുലർച്ചെ 12.30ഓടെ ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തിയതായി യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഇറാന്റെ തുറമുഖങ്ങൾക്കും തീരപ്രദേശങ്ങൾക്കും എതിരായ നാവിക ഉപരോധം വീണ്ടും നടപ്പാക്കുന്നതിനിടെയാണ് പുതിയ ആക്രമണം.
ഹോർമുസ് കടലിടുക്കിലെ ട്രാൻസിറ്റ് ഫീസ് പിൻവലിച്ച് ട്രംപ്ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം ട്രാൻസിറ്റ് ഫീസ് ഏർപ്പെടുത്താനുള്ള നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻവലിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപ പ്രതിബദ്ധതകളിലൂടെ പ്രതീക്ഷിച്ച വരുമാനം കണ്ടെത്താനാണ് തീരുമാനം എന്ന് ട്രംപ് അറിയിച്ചു.
ഗൾഫ് വ്യോമപാതകൾ ഒഴിവാക്കാൻ നിർദേശം
ഗൾഫ് മേഖലയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കുവൈത്ത്, ബഹ്റൈൻ, ഖത്തർ, യുഎഇ എന്നിവയുടെ വ്യോമാതിർത്തിയും ഒമാൻ ഉൾക്കടലിന് മുകളിലൂടെയുള്ള വ്യോമപാതയും ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) വിമാനക്കമ്പനികൾക്ക് നിർദേശം നൽകി.
Iran’s IRGC announced phase 4 of its “Nasr 2” operation. It claimed to have destroyed the US Fifth Fleet command and fuel and equipment facilities in Bahrain.











