അമേരിക്ക – ഇറാൻ സംഘർഷം: ഇറാൻ സെൻട്രൽ ബാങ്കിന്റെ 130 ദശലക്ഷം ഡോളറിലധികം ഡിജിറ്റൽ ആസ്തികൾ മരവിപ്പിച്ച് അമേരിക്ക

വാഷിങ്ടൺ: അമേരിക്ക – ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ സെൻട്രൽ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ഡിജിറ്റൽ വാലറ്റുകളിലുണ്ടായിരുന്ന 130 ദശലക്ഷം ഡോളറിലധികം (ഏകദേശം 13 കോടി ഡോളർ) മൂല്യമുള്ള ഡിജിറ്റൽ ആസ്തികൾ മരവിപ്പിച്ചതായി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു. ചൊവ്വാഴ്ചയാണ് നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ അനധികൃത വരുമാന പദ്ധതികളിലൂടെ ലഭിക്കുന്ന പണത്തിന്റെ ഒഴുക്ക് തടയുന്നതിനും ആ പണം ഉപയോഗിക്കുന്നതിൽ നിന്ന് ഇറാൻ ഭരണകൂടത്തെ വിലക്കുന്നതിനുമായി ശക്തമായ നടപടികൾ തുടരുമെന്നും ബെസന്റ് എക്‌സിൽ കുറിച്ചു. എന്നാൽ മരവിപ്പിച്ച ഡിജിറ്റൽ ആസ്തികൾ ഏതൊക്കെയാണെന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ ട്രഷറി വകുപ്പ് പുറത്തുവിട്ടിട്ടില്ല.

എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് ബെസന്റ് ഇക്കാര്യം അറിയിച്ചത്. ഡിജിറ്റൽ ആസ്തികൾ ദുരുപയോഗം ചെയ്ത് ഇറാൻ നടത്തുന്ന അനധികൃത സാമ്പത്തിക പ്രവർത്തനങ്ങളെ തകർക്കുന്നതിനുള്ള ട്രഷറി വകുപ്പിന്റെ വ്യാപക നടപടികളുടെ ഭാഗമാണ് പുതിയ ഉപരോധമെന്ന് അദ്ദേഹം പറഞ്ഞു.

“ഡിജിറ്റൽ ആസ്തികളുടെ ദുരുപയോഗം ഉൾപ്പെടെയുള്ള ഇറാന്റെ അനധികൃത സാമ്പത്തിക പ്രവർത്തനങ്ങൾ തടയാൻ അമേരിക്കൻ ട്രഷറി പ്രതിജ്ഞാബദ്ധമാണ്. ഇന്ന് ട്രഷറിയുടെ ഓഫീസ് ഓഫ് ഫോറിൻ ആസെറ്റ്സ് കൺട്രോൾ (OFAC) ഇറാൻ സെൻട്രൽ ബാങ്കുമായി ബന്ധപ്പെട്ട നിരവധി ഡിജിറ്റൽ വാലറ്റുകൾക്ക് ഉപരോധം ഏർപ്പെടുത്തി. ഇതോടെ 130 ദശലക്ഷം ഡോളറിലേറെ വിലമതിക്കുന്ന ഡിജിറ്റൽ ആസ്തികൾ മരവിപ്പിക്കപ്പെട്ടു” എന്ന് ബെസന്റ് പറഞ്ഞു.

ഇറാന്റെ അനധികൃത വരുമാന മാർഗങ്ങൾ ലക്ഷ്യമിട്ട് സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പണത്തിന്റെ ഒഴുക്ക് കർശനമായി പിന്തുടരുകയും അനധികൃത വരുമാനത്തിലേക്കുള്ള ഇറാൻ ഭരണകൂടത്തിന്റെ പ്രവേശനം തടയുകയും ചെയ്യുമെന്നും ബെസന്റ് കൂട്ടിച്ചേർത്തു. അമേരിക്കയുടെ സാമ്പത്തിക, വ്യാപാര ഉപരോധങ്ങൾ നടപ്പാക്കുന്ന ട്രഷറി വകുപ്പിന്റെ ഓഫീസ് ഓഫ് ഫോറിൻ ആസെറ്റ്സ് കൺട്രോൾ (OFAC) ആണ് പുതിയ ഉപരോധം പ്രഖ്യാപിച്ചത്.

സൈനിക, നയതന്ത്ര സമ്മർദങ്ങൾക്കൊപ്പം സാമ്പത്തിക ഉപരോധങ്ങളും ശക്തമാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ഉപരോധങ്ങൾ നടപ്പാക്കുന്നതിൽ ഡിജിറ്റൽ ആസ്തികൾക്ക് അമേരിക്ക കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ സൂചനയായും ഈ നീക്കം വിലയിരുത്തപ്പെടുന്നു. പ്രാദേശിക സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനെതിരായ സാമ്പത്തിക നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കപ്പലുകൾക്കും എതിരെ അമേരിക്ക അടുത്തിടെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടിയും.

The United States has frozen more than $130 million worth of cryptocurrency held in wallets linked to Iran’s central bank

More Stories from this section

family-dental
witywide