യുദ്ധത്തിനിടെ വൻ നേട്ടവുമായി ഇറാൻ! ഉപരോധങ്ങളിൽ കിട്ടിയ താൽക്കാലിക ഇളവ്; ഇറാന്റെ എണ്ണ വരുമാനത്തിൽ ഒന്നരമടങ്ങ് വർദ്ധനവ്

ടെഹ്‌റാൻ: അമേരിക്ക ഉപരോധങ്ങളിൽ താൽക്കാലിക ഇളവ് അനുവദിച്ചതോടെ ഇറാന്റെ എണ്ണ വരുമാനത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ഇത്തവണ ഡോളറിലുള്ള ഇറാന്റെ എണ്ണ വരുമാനം ഒന്നരമടങ്ങ് ഉയർന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് നിലനിൽക്കുന്ന യുദ്ധസമാനമായ അന്തരീക്ഷത്തിനിടയിലും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതായി ഇറാന്റെ പെട്രോളിയം മന്ത്രാലയത്തെ ഉദ്ധരിച്ച് അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് വെള്ളിയാഴ്ച വ്യക്തമാക്കി. ഇറാനിയൻ കലണ്ടറിലെ ആദ്യ നാല് മാസങ്ങളിൽ (മാർച്ച് അവസാനം മുതൽ) 750 കോടി ഡോളറിന്റെ (7.5 ബില്യൺ ഡോളർ) എണ്ണ വരുമാനമാണ് രാജ്യം നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 500 കോടി ഡോളറിൽ താഴെ മാത്രമായിരുന്നു.

നേരത്തെ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ഭാഗമായാണ് വാഷിംഗ്ടൺ ടെഹ്‌റാന് മേലുള്ള എണ്ണ ഉപരോധങ്ങളിൽ താൽക്കാലിക ഇളവ് നൽകിയത്. പശ്ചിമേഷ്യയിൽ ദീർഘകാല സമാധാനം ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. എന്നാൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ തുടർന്ന്, ജൂലൈ പകുതിയോടെ അമേരിക്ക ഇറാനിൽ വീണ്ടും കടുത്ത ആക്രമണം അഴിച്ചുവിട്ടതോടെ ഈ ധാരണ തകരുകയായിരുന്നു.

പ്രധാന ജലപാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് അമേരിക്ക നൽകിയ പ്രധാന ഇളവായിരുന്നു ഈ താൽക്കാലിക ഇളവുകൾ. ഇത് ഇറാന സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കാൻ സഹായിച്ചു. എന്നാൽ പോരാട്ടം പുനരാരംഭിക്കുന്നതിന് മുൻപ് എണ്ണ ഉപരോധങ്ങളിൽ ഇളവ് നൽകിയതിൽ തനിക്ക് യാതൊരു നിരാശയുമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കുകയുണ്ടായി. ഒവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, “താൻ ഇറാനൊരു അവസരം നൽകുകയായിരുന്നു” എന്നാണ് ട്രംപ് ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

More Stories from this section

family-dental
witywide