ജെ.പി. മോർഗൻ വനിതാ മേധാവിക്കെതിരെ ലൈംഗികാതിക്രമ പരാതി; ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നും വംശീയമായി അധിക്ഷേപിച്ചെന്നും ഇന്ത്യൻ വംശജൻ

ന്യൂയോർക്ക്: പ്രമുഖ അന്താരാഷ്ട്ര ബാങ്കിങ് സ്ഥാപനമായ ജെ.പി. മോർഗൻ ചേസിലെ എക്‌സിക്യൂട്ടിവ് ഡയറക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപ്രവർത്തകൻ. എക്‌സിക്യൂട്ടിവ് ഡയറക്ടറായ ലോർണ ഹജ്ദിനി (37) തന്നെ മാസങ്ങളോളം ലൈംഗികമായും വംശീയമായും പീഡിപ്പിച്ചെന്ന് കാണിച്ച് ഇന്ത്യൻ വംശജനായ ജീവനക്കാരനാണ് ന്യൂയോർക്ക് കോടതിയെ സമീപിച്ചത്.

2024ൻ്റെ തുടക്കത്തിലാണ് തൻ്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ലോർണ പീഡനം തുടങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. തന്നെ ലഹരിമരുന്ന് നൽകി മയക്കിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചെന്നും, പലതവണ വഴങ്ങാൻ നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരനെ ‘ഇന്ത്യൻ ബ്രൗൺ ബോയ്’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ വംശീയ പശ്ചാത്തലത്തെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തുകയും ചെയ്തതായും ആരോപണമുണ്ട്.

തൻ്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ കരിയർ തകർക്കുമെന്നും ബോണസും പ്രമോഷനും തടയുമെന്നും ഭീഷണിപ്പെടുത്തി. ഒരിക്കൽ തൻ്റെ വീട്ടിലെത്തിയ ലോർണ, തൻ്റെ ഭാര്യയെ വംശീയമായി അധിക്ഷേപിക്കുകയും ലൈംഗികാതിക്രമത്തിന് മുതിരുകയും ചെയ്തതായി പരാതിക്കാരൻ ആരോപിക്കുന്നു. “നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കുന്നു” എന്ന് ലോർണ പറഞ്ഞതായും പരാതിക്കാരൻ ആരോപിക്കുന്നു. കരിയർ നശിപ്പിക്കുമെന്ന നിരന്തരമായ ഭീഷണിയെത്തുടർന്ന് താൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

പരാതിയെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തിയെന്നും എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്നുമാണ് ജെ.പി. മോർഗൻ വ്യക്തമാക്കുന്നത്. ലോർണ ഹജ്ദിനി ഇപ്പോഴും ബാങ്കിൽ ഔദ്യോഗിക ചുമതലയിൽ തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്.

JP Morgan female boss faces sexual assault complaint; Indian-origin man alleges drugging, racially abusing

More Stories from this section

family-dental
witywide