ജോർജ് മത്തായി വൈരമൺ ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനം നവംബർ 13 ന്, സംസ്കാരം നവംബർ 14 ന്

ജീമോൻ റാന്നി

ഹൂസ്റ്റൺ: കൊല്ലം കുണ്ടറ വൈരമൺ ഗാർഡൻസിൽ പരേതരായ റിട്ട. എം.ഡബ്ല്യു.ഒ, ജി. മത്തായിയുടെയും തങ്കമ്മ മത്തായിയുടെയും മകൻ ജോർജ് മത്തായി വൈരമൺ (ലാലുമോൻ – 75) നവംബർ 1, ഹൂസ്റ്റണിൽ നിര്യാതനായി. കുവൈത്തിലെ പ്രവാസജീവിതത്തിനുശേഷം കുടുംബസമേതം ഹൂസ്റ്റണിൽ സ്ഥിര താമസമാക്കിയ പരേതൻ സ്റ്റാഫോർഡ് ബൈബിൾ ചാപ്പലിലെ സജീവ അംഗമായിരുന്നു.

ഭാര്യ: ഏലിയാമ്മ ജോർജ് (സൂസൻ), പരേതരായ ഇളമ്പൽ നടുക്കുന്ന് വി.ഇ. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകൾ. മക്കൾ: ആനി നിഷ ജോർജ് – ബിജു തോമസ് (ബാംഗ്ലൂർ), നിസി ജോർജ് വൈരമൺ – ഡാരിൽ ജോൺ കല്ലൂർ (കാനഡ), അജയ് ജോർജ് വൈരമൺ – ആശ സാബു (ബാംഗ്ലൂർ).കൊച്ചുമക്കൾ: ജോനാഥൻ, അബിഗെയിൽ, കാലെബ്, ലിയാൻ, ക്രിസ്റ്റീന. സഹോദരങ്ങൾ: എലിസബത്ത് ജെയിംസ് (ഹൂസ്റ്റൺ) മേരി കോശി (ചേപ്പാട്) ഇവൻജെലിസ്റ്റ് സി.എം. ജോൺ (കുണ്ടറ) , ഡോ. മാത്യു വൈരമൺ (ഹൂസ്റ്റൺ) ഡോ. ജേക്കബ് സി.എം.(ഹൂസ്റ്റൺ) , സി.എം. അലക്സ്(ഹൂസ്റ്റൺ).

സംസ്കാര ശുശ്രൂഷകൾ: പൊതുദർശനം : നവംബർ 13 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഹൂസ്റ്റണിലെ സോവേഴ്സ് ഹാർവെസ്റ്റ് ചർച്ചിൽ (Sowers Harvest Church,10502 Altonbury Ln, Houston,TX 77031 സംസ്കാര ശുശ്രൂഷകൾ നവംബർ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് ഐ.പി.സി. ഹെബ്രോൻ ഹൂസ്റ്റണിൽ ( 4660, S.Sam Houston Pkwy, E Houston, TX 77048) നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പെയർലാൻഡിലുള്ള സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ (South Park Funeral Home and Cemetery,1310 N main Street Pearland , TX 77581) സംസ്കാരം നടത്തും.

George Mathai Vairamon passed away in Houston; public viewing on November 13, funeral on November 14.