പരാജയത്തിന് പിന്നാലെ ട്രംപ് ഭരണകൂടത്തിൽ പ്രതിസന്ധി രൂക്ഷം, റൂബിയോ സ്ഥാനമൊഴിഞ്ഞാൽ 2028 ൽ വാൻസിന് പാർട്ടിയിലെ എതിരാളിയാകും?

വാഷിംഗ്ടൺ: അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ട്രംപ് ഭരണകൂടത്തിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു. ഭരണകൂടത്തിലെ പ്രമുഖരിൽ പലരും സ്ഥാനമൊഴിഞ്ഞേക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥാനമൊഴിയാൻ സാധ്യതയുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. രാജിക്കാര്യം വൈറ്റ് ഹൗസ് വൃത്തങ്ങളുമായി റൂബിയോ ചർച്ച ചെയ്തതായാണ് സൂചനയെങ്കിലും വൈറ്റ് ഹൗസും സ്റ്റേറ്റ് സെക്രട്ടറിയുടെ ഓഫീസും ഈ വാർത്ത ശക്തമായി നിഷേധിച്ചിട്ടുണ്ട്.

2028-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് മാർക്കോ റൂബിയോയുടെ ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അങ്ങനെയെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ പ്രസിഡന്റ് സ്ഥാനാർത്ഥത്വത്തിനായി നിലവിലെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന് ഏറ്റവും ശക്തനായ എതിരാളിയായി റൂബിയോ മാറും. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ സ്ഥാനവും തുലാസിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന് ട്രംപ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡെമോക്രാറ്റുകൾ ജനപ്രതിനിധി സഭയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതോടെ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്ക് ഉടനടി തുനിയാതെ മറ്റു നിയമപരമായ കുരുക്കുകൾ മുറുക്കാനാണ് അവരുടെ നീക്കം. ഇടക്കാല തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയും ആഭ്യന്തര ഭിന്നതകളും ഭരണകൂടത്തെ ഉലയ്ക്കുമ്പോഴും ഇറാനെതിരെയുള്ള യുദ്ധ പ്രഖ്യാപനങ്ങളും വെല്ലുവിളികളും ട്രംപ് തുടരുകയാണ്.

Crisis Deepens in Trump Administration After Midterm Defeat: Rubio May Step Down, Could Challenge Vance for 2028 Republican Presidential Nomination

Also Read

More Stories from this section

family-dental
witywide