കെ.എച്ച്.എൻ.എ സൂപ്പർ സിംഗർ സീസൺ 2 വാനമ്പാടി കെഎസ് ചിത്ര ഉത്ഘാടനം ചെയ്യുന്നു, ഏപ്രിൽ 26 ന്

സതീഷ് മാടമ്പത്ത്

ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) സംഘടിപ്പിക്കുന്ന സൂപ്പർ സിംഗർ സീസൺ 2 എന്ന സംഗീത മത്സര പരിപാടിക്ക് ഈ വരുന്ന ഏപ്രിൽ 26-ന് (11:30 AM EST) തിരശ്ശീല ഉയരുന്നു. ഇന്ത്യയുടെ വാനമ്പാടി കെ എസ് ചിത്രയാണ് Zoom-ൽ നടക്കുന്ന ഓൺലൈൻ ചടങ്ങ് ഉത്ഘാടനം ചെയ്യുന്നത്. പ്രശസ്ത ഗായകരായ ബിജു നാരായണൻ, ശ്രീവത്സൻ ജെ. മേനോൻ, ഉയർന്നു വരുന്ന സംഗീത പ്രതിഭ നവനീത് ഉണ്ണികൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി എത്തുന്നു. പ്രവാസി യുവഗായകർക്ക് സംഗീതരംഗത്തെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനും പ്രചോദനം നേടാനുമുള്ള അപൂർവ അവസരമായിരിക്കും ഇത്.

2020 ൽ സംഘടിപ്പിച്ച കെ.എച്ച്.എൻ.എ സൂപ്പർ സിംഗർ സീസൺ 1 വൻ വിജയമായിരുന്നു. അമേരിക്കയിലെ യുവഗായകർക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായി ഇത് മാറിയപ്പോൾ, നിരവധി പേർക്ക് സംഗീത രംഗത്ത് മുന്നേറാനുള്ള പ്രചോദനവും ആത്മവിശ്വാസവും ലഭിച്ചു. ആ വിജയത്തിന്റെ തുടർച്ചയായാണ് കെ.എച്ച്.എൻ.എ ഈ മത്സര പരിപാടിയുടെ രണ്ടാമത്തെ സീസൺ ഒരുക്കുന്നത്.

“പ്രവാസ ജീവിതത്തിനിടയിലും നമ്മുടെ സാംസ്കാരിക വേരുകളോട് ബന്ധം നിലനിർത്തുന്നതിൽ സംഗീതത്തിന്റെ പങ്ക് വളരെ വലുതാണ്. കെ.എച്ച്.എൻ.എ സൂപ്പർ സിംഗർ യുവതലമുറയിലെ സംഗീത പ്രതിഭകൾക്ക് ആത്മവിശ്വാസവും അംഗീകാരവും നൽകുന്ന ഒരു വേദിയാണ്. സീസൺ 2 കൂടുതൽ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു.” എന്ന് കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു:

സുന്ദര നാരായണ ഗാനാഞ്ജലി ട്രസ്റ്റ് ആണ് ഈ പരിപാടി സ്പോൺസർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. സതീഷ് അമ്പാടി (Chair), സതീഷ് മാടമ്പത്ത് (Technical Coordinator), സതീഷ് കാളത്ത് (Outreach Coordinator) എന്നിവർ നേതൃത്വം നൽകുന്ന സമിതിയിൽ അഞ്ജന പ്രയാഗ, സുനിത മേനോൻ, രഞ്ജിത്ത് പിള്ള, ഹരികൃഷ്ണ കോയിപ്പള്ളിൽ (Program Coordinators) എന്നിവരും ഉൾപ്പെടുന്നു.

അമേരിക്കയിലെ യുവഗായകർക്ക് തങ്ങളുടെ പ്രതിഭ കാഴ്ചവയ്ക്കാനും ആകർഷകമായ സമ്മാനങ്ങൾ നേടാനുമുള്ള മികച്ച വേദികളിൽ ഒന്നാണ് കെ.എച്ച്.എൻ.എ സൂപ്പർ സിംഗർ സീസൺ 2. താഴെ കാണുന്ന ലിങ്ക്/QR Code ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
Registration: https://namaha.org/?page_id=3955

ഉത്ഘാടന ചടങ്ങ് വിവരങ്ങൾ
തീയതി: ഏപ്രിൽ 26, 2026
സമയം: 11:30 AM ഇഷ്ട


Zoom Meeting ID: 879 8046 5052
Passcode: 202602
സംഗീതപ്രേമികളും യുവഗായകരുടെ ആത്മീയരും എല്ലാവരും ഈ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കണമെന്ന് കെ.എച്ച്.എൻ.എ നേതൃത്വം അഭ്യർത്ഥിച്ചു.

More Stories from this section

family-dental
witywide