കിലുക്കത്തിനു കാതോർത്ത് ഹൂസ്റ്റൻ: മോഹൻലാൽ ഷോ ഇന്ന് 

 അനിൽ ആറൻമുള 

ഹൂസ്റ്റൻ: അമേരിക്കൻ മലയാളികൾ ഏറെ കാത്തിരുന്ന മലയാളത്തിൻ്റെ മഹാനടൻ നയിക്കുന്ന ‘കിലുക്കം 25’ആദ്യ ഷോ ഹൂസ്റ്റനിൽ ഇന്ന് (ഏപ്രിൽ 17 വെള്ളി) അരങ്ങേറുകയാണ്.  ഷുഗർ ലാൻ്റിലെ സ്മാർട്ട് ഫൈനാൻഷ്യൽ സെൻ്ററിൽ ആണ് ഷോ നടക്കുക. അമേരിക്കയിലെ ആദ്യ ഷോയാണ് ഹൂസ്റ്റനിൽ നടക്കുക. 

മോഹൻ ലാലും സംഘവും രണ്ടാഴ്ചയായി ഹൂസ്റ്റനിലെത്തിയിട്ട്.  റിഹേഴ്‌സലും മറ്റും തകൃതിയായി നടക്കുകയാണ്.  ലാലിനെ കൂടാതെ മനോജ് കെ ജയൻ സ്‌റ്റീഫൻ ദേവസി ഉൾപ്പെടെ പതിനഞ്ച് കലാകാരന്മാരാണ് കിലുക്കം 25 ൽ അണിനിരക്കുന്നത്. ഡാളസിൽ സുഹൃത്തുക്കൾക്കൊപ്പം വിഷു ആഘോഷിച്ചശേഷം മോഹൻ ലാൽ സ്വകാര്യ വിമാനത്തിൽ ഷുഗർലാൻ്റിൽ ഇന്നലെ എത്തുകയായിരുന്നു. 

സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധനശേഖരണാർത്ഥമാണ് ഹൂസ്റ്റൻ ഷോ നടത്തുന്നത് . സ്മാർട്ട് ഫൈനാൻഷ്യൽ സെൻ്ററിൽ 5:30 ന് പ്രവേശനം ആരംഭിക്കും. 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. നിശ്ചിത എണ്ണം ടിക്കറ്റുകൾ ആദ്യമെത്തുന്നവർക്ക് കൗണ്ടറിൽ നിന്നോ ഓൺ ലൈനിലോ വാങ്ങാവുന്നതാണ്. 

തിരക്കു നീയന്ത്രിച്ച് ഷോ സുഗമമായി നത്തോനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 

ഒനീൽ കുറുപ്പിൻ്റെ ഉടമസ്ഥതയിലുള്ള കാരാവള്ളിൽ ഇൻവസ്റ്റ്മെൻ്റ് വെഞ്ചർ ആണ് ഹൂസ്റ്റൻ ഷോയുടെ പ്രധാന സ്പോൺസർ.

Kilukkam Mohanlal show in Houston today

More Stories from this section

family-dental
witywide