മാഡ്രിഡ്: സ്പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 39 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ടൊളേഡോ പ്രവിശ്യയിൽ പ്രാദേശിക സമയം രാവിലെ ഒൻപത് മണിയോടെയാണ് ദാരുണമായ അപകടമുണ്ടായതെന്ന് സ്പെയിനിലെ റെയിൽവേ സിസ്റ്റം ഓപ്പറേറ്ററായ എഡിഐഎഫ് (ADIF) അറിയിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒരേദിശയിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് അതിവേഗ ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടതെന്ന് സ്പാനിഷ് ടെലിവിഷൻ ചാനലായ ടിവിഇ (TVE) റിപ്പോർട്ട് ചെയ്തു. ഒരു ട്രെയിൻ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രെയിനിന്റെ പിൻഭാഗത്തേക്ക് അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു. ഭീകരമായ ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ രണ്ട് ബോഗികൾ പാളം തെറ്റുകയും പൂർണമായി തകരുകയും ചെയ്തു.
ട്രെയിനുകൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് മാഡ്രിഡ്-അന്ദലൂസിയ അതിവേഗ പാതയിലെ റെയിൽ ഗതാഗതം പൂർണമായി നിർത്തിവെച്ചതായി എഡിഐഎഫ് എക്സിലൂടെ (X) അറിയിച്ചു. അപകടത്തെ തുടർന്ന് ഇരുനഗരങ്ങൾക്കുമിടയിലുള്ള റെയിൽ സർവീസുകൾ തടസ്സപ്പെടുകയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയും ചെയ്യുകയാണ്.
Major High-Speed Train Collision in Spain Kills 39, Scores Injured













