മുഹറം ഘോഷയാത്രയ്ക്കിടെ കൂട്ടക്കൊലയ്ക്ക് വിഷ ഗുളിക വിതരണം ചെയ്തയാൾ അറസ്റ്റിൽ; ലക്ഷ്യമിട്ടത് 15,000 പേരെ കൊല്ലാൻ

മുഹറം ഘോഷയാത്രയ്ക്കിടെ കൂട്ടക്കൊലക്ക് ശ്രമിച്ച ഫയാസ് പ്രേംജി അറസ്റ്റിൽ. മുബൈയിൽ റീ റോഡിലെ റഹ്മതാബാദ് സെമിത്തേരിക്ക് സമീപം നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവം. 15000 ത്തോളം പേരെ കൊല്ലാനായിരുന്നു പദ്ധതി. ആളുകളെ കൊല്ലനായി എലിവിഷമടങ്ങിയ ഗുളിക ഇയാൾ വിതരണം ചെയ്യുകയായിരുന്നു. വേദനസംഹാരികളാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ആളുകൾക്ക് ഗുളികകൾ നൽകിയത്. ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ മൂന്ന് വനിതാ വോളന്റിയർമാർക്ക് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇവർ ഗുളികകൾ പരിശോധിക്കുകയും ഉള്ളിൽ പൊടിരൂപത്തിലുള്ള പദാർഥം കണ്ടെത്തുകയുമായിരുന്നു.

തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും ഗുളികകൾ കഴിക്കരുതെന്ന് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. വനിതാ വോളന്റിയർമാരുടെ ഇടപെടൽ പ്രതിയെ കുടുക്കാൻ സഹായിക്കുകയായിരുന്നു. അതേസമയം, ഗുളിക കഴിച്ച 11 പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ അപകടനില തരണം ചെയ്തു. പ്രതിയുടെ പക്കൽനിന്ന് 14,900 ഗുളികകളാണ് പോലീസ് പിടിച്ചെടുത്തതെന്നും 30,000 ഒഴിഞ്ഞ ക്യാപ്‌സ്യൂളുകൾക്കും 50 കിലോ ഫോസ്ഫറസിനും ഇയാൾ ഓർഡർ നൽകിയിരുന്നതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജയന്ത് മീന വ്യക്തമാക്കി.

Man arrested for distributing poison pills for mass killing during Muharram procession; aimed to kill 15,000 people

More Stories from this section

family-dental
witywide