മാർത്തോമാ നോർത്ത് അമേരിക്ക ഡയോസിസ് സൗത്ത് ഈസ്റ്റ് റീജൻ സെക്രട്ടറി അനു സ്കറിയ സ്ഥാനമൊഴിഞ്ഞു

സന്തോഷ് എബ്രഹാം

മാർത്തോമാ നോർത്ത് അമേരിക്കൻ ഡയോസിസിന്റെ സൗത്ത് ഈസ്റ്റ് റീജൻ സെക്രട്ടറിയായി മൂന്ന് വർഷത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി അനു സ്കറിയ(Philadelphia അസെൻഷൻ മാർതോമാ ഇടവക അംഗം),  സ്ഥാനമൊഴിഞ്ഞു. 2023-ൽ സെക്രട്ടറി ചുമതലയേറ്റ അനു സ്കറിയയുടെ സേവനകാലം 2026 മാർച്ച് 30-നോടുകൂടി സമാപിച്ചു. ഈ മൂന്നുവർഷത്തെ അനുഭവം തന്റെ ജീവിതത്തിലെ വലിയ അഭിമാന നിമിഷമാണെന്ന് അദ്ദേഹം അറിയിച്ചു.

സെക്രട്ടറിയായി പ്രവർത്തിച്ച കാലത്ത് ഏറ്റെടുത്തതും നേതൃത്വം നൽകിയതുമായ എല്ലാ സംരംഭങ്ങളും വിജയകരമായി പൂർത്തിയാക്കി.റീജിയന്റെ ആത്മീയ, ഭരണ, സംഘാടക മേഖലകളിൽ കൈവരിച്ച വളർച്ചയിൽ അനു സ്കറിയയുടെ നിർണായക പങ്ക് സഹപ്രവർത്തകരും വിശ്വാസികളും എടുത്തു പറഞ്ഞു.

നോർത്ത് അമേരിക്കയും കാനഡയും ഉൾപ്പെടുന്ന ഡയോസിസിന്റെ ബിഷപ്പ് Rt. Rev. Dr. Isaac Mar Philoxenos തിരുമേനിയുടെ നേതൃത്വത്തിലും വൈസ് പ്രസിഡന്റായി റെവ്. ബിജു പി. സൈമൺ അച്ചൻ സേവനമനുഷ്ഠിച്ച കാലഘട്ടത്തിലും എക്സിക്യൂട്ടീവിന്റെ ഭാഗമായി സെക്രട്ടറി ആയി അനു സ്കറിയയും, ട്രസ്റ്റിയായി ബൈജു വർഗീസ്, ട്രസ്റ്റി അക്കൗണ്ടന്റായി പി.ജി. തോമസ് എന്നിവരും ചേർന്നായിരുന്നു ടീമിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം.

തുടർന്ന്, പുതുതായി ചുമതലയേറ്റ നോർത്ത് അമേരിക്കൻ ഡയോസിസിന്റെ ബിഷപ്പ് Rt. Rev. Dr. Abraham Mar Paulose തിരുമേനിയുടെ നേതൃത്വത്തിലും, വൈസ് പ്രസിഡന്റും അസൻഷൻ മാർത്തോമാ ഇടവകയുടെ വികാരിയുമായ റെവ്. ജോജി എം. ജോർജ് അച്ചന്റെയുമുള്ള സഹകരണത്തോടും സാന്നിധ്യത്തോടും കൂടിയാണ് സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്രാപിച്ചത്.

തന്റെ സന്ദേശത്തിൽ, ഈ സേവന അവസരം നൽകിച്ച ദൈവത്തോടും ബിഷപ്പുമാരോടും ആത്മീയ നേതൃത്വത്തോടും എക്സിക്യൂട്ടീവ് അംഗങ്ങളോടും വിവിധ ഇടവകകളിലെ വൈദികരുമായും വിശ്വാസിസമൂഹത്തോടും അനു സ്കറിയ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. എല്ലാവരുടെയും കൂട്ടായ പ്രവർത്തനവും നിരന്തരമായ പ്രാർത്ഥനയും തന്നെയാണ് ഈ വിജയങ്ങളുടെ പിന്നിലെ യഥാർത്ഥ ശക്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവിയിലും സഭയുടെ വളർച്ചക്കും ഐക്യത്തിനുമായി പ്രവർത്തനം തുടരുമെന്ന പ്രത്യാശയും പ്രതിജ്ഞയും അദ്ദേഹം പ്രകടിപ്പിച്ചു.

More Stories from this section

family-dental
witywide