ഖമനേയിയുടെ സംസ്കാരത്തിന് മഷ്ഹദിൽ വൻജനാവലി; നഗരവീഥികളിൽ വൈകാരിക രംഗങ്ങൾ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, അമേരിക്ക–ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിനായി ഇറാൻ ഒരുങ്ങുന്നു. ഇറാൻ്റെ ദേശീയപതാകയിൽ പൊതിഞ്ഞ ഖമനേയിയുടെ ഭൗതികശരീരം മഷ്ഹദ് നഗരത്തിലെ തെരുവുകളിലൂടെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സർക്കാർ മാധ്യമങ്ങൾ പുറത്തുവിട്ടു.

ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ തെരുവുകളിൽ തടിച്ചുകൂടിയത്. ഖമനേയിയെയും ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളെയും മഷ്ഹദിലെ ഇമാം റസാ ദർഗയിൽ സംസ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേ സമയം, അമേരിക്കയുടെ പുതിയ സൈനിക ആക്രമണത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുന്നത് വൈകുമെന്ന് ഇറാൻ അറിയിച്ചു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള പുതിയ സൈനിക നടപടികൾക്ക് പിന്നാലെ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങൾ ആക്രമണങ്ങളെ അപലപിച്ചിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസിലെ സ്ഥിതിഗതികൾ ഊർജവിപണികൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്.വ്യാഴാഴ്ച രാവിലെ ഖുസെസ്ഥാന്‍ പ്രവിശ്യയിൽ നടന്ന വ്യോമാക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അംഗങ്ങളായ രണ്ട് പേരും ബസീജ് സേനയിലെ ഒരംഗവും കൊല്ലപ്പെട്ടതായി ഐആർജിസി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങളും സംഘടന പുറത്തുവിട്ടു.

അമേരിക്ക–ഇറാൻ സംഘർഷം ശക്തമായതിനെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതവും കുത്തനെ കുറഞ്ഞിരിക്കുകയാണ്. വ്യാഴാഴ്ച വെറും മൂന്ന് ഇന്ധന ടാങ്കറുകൾ മാത്രമാണ് കടലിടുക്കിലൂടെ കടന്നുപോയതെന്ന് കപ്പൽഗതാഗത വിവരങ്ങൾ ഉദ്ധരിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Massive crowds in Mashhad for Khamenei’s funeral; emotional scenes on the city streets.

More Stories from this section

family-dental
witywide