ബിജെപി-കോൺഗ്രസ് ഡീൽ നടന്നുവെന്ന് എം വി ഗോവിന്ദൻ; നേതൃത്വം നൽകിയത് ഷാഫി പറമ്പിലെന്നും ആരോപണം

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പഴയ ‘കോ-ലീ-ബി’ സഖ്യത്തിന്റെ അതേ മാതൃകയിൽ സംസ്ഥാനത്ത് ബിജെപി-കോൺഗ്രസ് രഹസ്യ ധാരണ ഉണ്ടായതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വടകര, നാദാപുരം മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചുവെന്നും ഇതിന് നേതൃത്വം നൽകിയത് ഷാഫി പറമ്പിലാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിലെത്തില്ലെന്നും പ്രതിപക്ഷത്തെ തർക്കങ്ങൾ മെയ് നാലോടെ അവസാനിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ ഇടത് പ്രവർത്തകർക്ക് നേരെ ആക്രമണങ്ങൾക്കും സംഘർഷങ്ങൾക്കും ശ്രമം നടക്കുന്നുണ്ടെന്നും പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിനെതിരായ ആക്രമണങ്ങളിൽ ബിജെപി പ്രവർത്തകർക്ക് പങ്കുണ്ടെന്നും ഇതിന് മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ ടി പി സെൻകുമാറും ആർ ശ്രീലേഖയുമാണ് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നിതിൻ രാജിന്റെ ആത്മഹത്യയും ഭജൻസിനെതിരായ ആക്രമണവും ഗൗരവകരമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സമൂഹത്തിൽ ജാതീയത ഇന്നും നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് നിതിൻ രാജിന്റെ മരണം. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുറ്റവാളികൾ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ മതസൗഹാർദ്ദം തകർക്കാനുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

MV Govindan alleges BJP-Congress deal; claims Shafi Parambil led the alliance in assembly polls

More Stories from this section

family-dental
witywide