നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഓണാഘോഷം ഓഗസ്റ്റ് 16ന്

ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ട് മൂന്നു മണി മുതൽ ആരംഭിക്കുമെന്ന് പ്രസിഡൻ്റ് വിജി നായർ അറിയിച്ചു.

ഈ വർഷത്തെ ഓണാഘോഷം ഡസ് പ്ളയിൻസിലുള്ള പ്രയറിലേയ്ക് കമ്യൂണിറ്റി സെൻ്ററിൽ ( 515 E/ Thaker Street, Des Plaines, IL, 60016) നടക്കും. വിവിധ കലാ പരിപാടികൾ ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രത്യേകതയായിരിക്കും. ഓണാഘോഷ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. കൂടുതൽവിവരങ്ങൾക്ക് വിജി നായർ (847-962-0749), സുരേഷ് ബാലചന്ദ്രൻ 630-977- 9988), അരവിന്ദ് പിള്ള( 847- 789-0519), ദീപുനായർ (714- 501- 7083) എന്നിവരുമായി ബന്ധപ്പെടുക.

Nair Association of Greater Chicago’s Onam celebration on August 16th

More Stories from this section

family-dental
witywide