നേപ്പാളിലെ മിന്നല്‍ പ്രളയ ദുരന്തം: അനുശോചനവും പ്രാർത്ഥനയുമായി ഫോമാ

നേപ്പാൾ-ചൈന-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമാ). ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും തീരാദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ഫോമാ ഭാരവാഹികൾ അറിയിച്ചു.

കൈലാസ മാനസസരോവർ തീർത്ഥാടകരും ഇന്ത്യക്കാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന വാർത്തകൾ ഏറെ ആശങ്കയുണർത്തുന്നതാണ്. ദുരന്തബാധിത മേഖലകളിൽ നേപ്പാൾ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ഭരണകൂടങ്ങളും സുരക്ഷാ സേനകളും നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് ഫോമാ പൂർണ്ണ പിന്തുണയും ആശംസകളും അറിയിച്ചു.

അതേസമയം, ദുരന്തമേഖലയിലുണ്ടായിരുന്ന മലയാളി തീർത്ഥാടകരും വിനോദസഞ്ചാരികളും സുരക്ഷിതരാണെന്ന വിവരങ്ങൾ ലഭ്യമാകുന്നത് വലിയ ആശ്വാസമാണെന്ന് ഫോമാ വ്യക്തമാക്കി. അവരുടെ സുരക്ഷയിൽ ആശങ്കപ്പെട്ടിരുന്ന കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഈ വാർത്ത ആശ്വാസമേകുന്നു. കാണാതായ എല്ലാവരെയും എത്രയും വേഗം സുരക്ഷിതരായി കണ്ടെത്താൻ സാധിക്കട്ടെയെന്നും, പ്രകൃതിദുരന്തം വിതച്ച നാശനഷ്ടങ്ങളിൽ നിന്ന് ഈ മേഖല എത്രയും വേഗം സാധാരണ നിലയിലേക്ക് മടങ്ങിയെത്തട്ടെയെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡൻ്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു.

Natural disaster on the Nepal-China border: FOMAA expresses condolences and prayers

More Stories from this section

family-dental
witywide