നേപ്പാളിൽ വീണ്ടും പ്രളയ ഭീഷണി? ടിബറ്റിൽ അണക്കെട്ട് തകർന്നെന്ന് റിപ്പോർട്ട്; അതീവ ജാഗ്രതാ നിർദ്ദേശം

ടിബറ്റ് അതിർത്തി മേഖലയിൽ അണക്കെട്ട് തകർന്നതിനെ തുടർന്ന് നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്. സുരക്ഷാ ഉദ്യോഗസ്ഥരും പൊതുജനങ്ങളും എത്രയും വേഗം ഉയരമുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നേപ്പാൾ പൊലീസ് നിർദ്ദേശം നൽകി. രണ്ട് ദിവസം മുൻപ് ഉണ്ടായ ഹിമാനി തകർച്ചയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 600-ഓളം പേർ മരിക്കുകയും ആയിരത്തിലധികം പേരെ കാണാതാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ ജാഗ്രതാ നിർദ്ദേശം.

ടിബറ്റിൽ പ്രളയസാധ്യത രൂക്ഷമായതോടെ ചൈന രക്ഷാപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ചൈന-നേപ്പാൾ അതിർത്തിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട തടാകം കരകവിഞ്ഞ് വെള്ളം ഒഴുകിത്തുടങ്ങിയതിനെ തുടർന്ന് അടിയന്തര രക്ഷാസംഘങ്ങളോട് സുരക്ഷിത അകലങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച ടിബറ്റിലെ ഗ്വിറോങ് അതിർത്തിയിലുണ്ടായ വൻ മണ്ണിടിച്ചിലാണ് തടാക രൂപീകരണത്തിന് കാരണമായത്. ഇതിനിടെ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടു.

നേപ്പാളിലെ ദുരന്തബാധിത പ്രദേശങ്ങളിൽ 13,000-ത്തിലധികം സൈനികരെയും സായുധ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. വിമാന മാർഗ്ഗം നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്തുകയും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും താത്കാലിക ദുരിതാശ്വാസ ക്യാമ്പുകളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് നേപ്പാൾ പ്രധാനമന്ത്രി അറിയിച്ചു.

Nepal Faces Fresh Flood Threat as Dam Collapses in Tibet; High Alert Issued

More Stories from this section

family-dental
witywide