രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പുതിയ ചരിത്രം; ഇറ്റലിയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രിപദത്തിൽ മെലോണി, അഭിനന്ദവുമായി മോദി

ന്യൂഡൽഹി: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രിപദത്തിൽ ഇരിക്കുന്ന നേതാവെന്ന അപൂർവ്വ നേട്ടം കൈവരിച്ച ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ ചരിത്ര വിജയം ഇറ്റാലിയൻ ജനതയ്ക്ക് അവരുടെ നേതൃത്വത്തിലുള്ള ആഴത്തിലുള്ള വിശ്വാസത്തിൻ്റെയും പിന്തുണയുടെയും തെളിവാണ് എന്ന് മോദി വ്യക്തമാക്കി.

തങ്ങൾ തമ്മിലുള്ള ശക്തമായ സൗഹൃദം ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ കൂടുതൽ ദൃഢമാക്കാൻ സഹായിച്ചതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. മെലോണിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയും ആശംസകളും അറിയിച്ച അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വരുംനാളുകളിൽ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

പ്രതിരോധം, കൃഷി, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള പങ്കാളിത്തം അതിവേഗം വളരുകയാണ്. ചരിത്രപരമായ ‘ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ’ പദ്ധതിയിൽ സജീവ പങ്കാളിയാകാനുള്ള ഇറ്റലിയുടെ താൽപ്പര്യവും ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിലെ ഇറ്റലിയുടെ പിന്തുണയും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കൂടുതൽ ശക്തമാക്കുന്നു.

New history since World War II, Meloni becomes longest-serving Prime Minister in Italy, Modi congratulates him

Also Read

More Stories from this section

family-dental
witywide