ട്രംപിൻ്റെ ഞായറാഴ്ചത്തെ പരിപാടികളിൽ ഒപ്പുവെക്കൽ ചടങ്ങില്ല; ഇറാൻ കരാർ വെർച്വലായി നടക്കുമോ ?

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ ധാരണാപത്രം വെർച്വലായി ഒപ്പുവെക്കുമെന്ന സൂചനകൾക്കിടയിലും, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഞായറാഴ്ചത്തെ ഔദ്യോഗിക പരിപാടികളുടെ പട്ടികയിൽ ഒപ്പുവെക്കൽ ചടങ്ങിനെക്കുറിച്ച് പരാമർശമില്ല. എന്നാൽ ഈ ചടങ്ങ് അവസാന നിമിഷം പരിപാടികളിൽ കൂട്ടിച്ചേർക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

പുതിയ കരാർ ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നയതന്ത്ര മുന്നേറ്റമായിരിക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടു. ഇറാൻ ഇനി ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പാക്കാൻ ഈ കരാർ ഒരു വലിയ മതിൽ പോലെ സഹായിക്കുമെന്നും, നിലവിൽ ആണവായുധങ്ങൾ നിർമ്മിക്കുന്നതിൽ ഇറാനുപോലും താല്പര്യമില്ലെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, 2015-ൽ ഇറാൻ്റെ ആണവപദ്ധതികളെ നിയന്ത്രിക്കാനായി അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവെച്ച ‘ജെ.സി.പി.ഒ.എ’ കരാറിനെ ട്രംപ് രൂക്ഷമായി വിമർശിച്ചു. ഒബാമയുടെ കാലത്തുണ്ടാക്കിയ കരാർ പരാജയമായിരുന്നതിനാലാണ് അമേരിക്കയെ അതിൽ നിന്നും താൻ പിൻവലിച്ചതെന്നും, ഇപ്പോൾ ഒപ്പുവെക്കാൻ പോകുന്ന പുതിയ കരാർ പഴയതിനേക്കാൾ ഏറെ മികച്ചതായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

No signing ceremony at Trump’s Sunday events; Iran deal could be held virtually, hints

More Stories from this section

family-dental
witywide