ന്യൂജേഴ്‌സിയിലും ന്യൂയോർക്കിലും നോർഈസ്റ്റർ ഭീഷണി; തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി, ഡെലവെയർ തീരങ്ങളിലൂടെ ശക്തമായ നോർഈസ്റ്റർ കൊടുങ്കാറ്റ് നീങ്ങുന്നു. മണിക്കൂറിൽ 64 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും കടൽജലം തീരത്തേക്ക് കയറാനും തീരശോഷണം രൂക്ഷമാകാനും സാധ്യതയുണ്ട്.ബുധനാഴ്ച പുലർച്ചെ പുറപ്പെടുവിച്ച ‘ഫസ്റ്റ് അലർട്ട്’ ശനിയാഴ്ച വൈകിട്ടുവരെ നീട്ടിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും ശക്തമായ കാറ്റിനും ബീച്ചുകളിൽ വലിയ തോതിൽ തീരശോഷണത്തിനും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നീട്ടിയത്.

ന്യൂജേഴ്‌സിക്ക് സമീപമുള്ള കടലിൽ ബുധനാഴ്ച കാറ്റിന്റെ വേഗം മണിക്കൂറിൽ 40 മൈൽ (ഏകദേശം 64 കിലോമീറ്റർ) വരെ എത്തിയിരുന്നു. താപനിലയും താഴ്ന്ന നിലയിലായിരുന്നു.വ്യാഴാഴ്ച അറ്റ്ലാന്റിക് സിറ്റി അധികൃതർ നോർഈസ്റ്റർ നഗരത്തിൽ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. സിറ്റി ഹാളിന് പുറത്തുകൂടി ശക്തമായ കാറ്റ് വീശുന്നതിനിടെയാണ് മേയർ മാർട്ടി സ്മാൾ മാധ്യമങ്ങളോട് നഗരത്തിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിച്ചത്. നിലവിൽ കാറ്റ് വളരെ ശക്തമാണ്. വാരാന്ത്യത്തോടെ ഇത് ഇനിയും ശക്തമാകാമെന്ന് മാർട്ടി സ്മാൾ പറഞ്ഞു.

നോർഈസ്റ്ററിന്റെ ആദ്യ പ്രത്യാഘാതങ്ങൾ വ്യാഴാഴ്ച അനുഭവപ്പെട്ടുതുടങ്ങിയെങ്കിലും കൊടുങ്കാറ്റിന്റെ ഏറ്റവും ശക്തമായ ഭാഗം ജേഴ്സി തീരത്ത് ഇതുവരെ എത്തിയിട്ടില്ലെന്ന് അറ്റ്ലാന്റിക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റ് ചീഫ് സ്കോട്ട് കെ. ഇവാൻസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മുതൽ ശനിയാഴ്ച വരെയായിരിക്കും പ്രധാന ആഘാതമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ രാത്രി 9 മണിവരെ അറ്റ്ലാന്റിക് സിറ്റിയിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇവാൻസ് നിർദേശിച്ചു.

ന്യൂയോർക്ക് സിറ്റി, ബോസ്റ്റൺ മേഖലകളിലുള്ളവരും വാരാന്ത്യത്തിലുടനീളം കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. ഉഷ്ണമേഖലാ കൊടുങ്കാറ്റ് നേരിടുമ്പോൾ സ്വീകരിക്കുന്നതിന് സമാനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തെക്കുകിഴക്കൻ ന്യൂ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും തീരപ്രദേശങ്ങളിൽ വെള്ളം കയറുന്നതിനും സാധ്യതയുണ്ട്. ലോംഗ് ഐലൻഡിൽ ഉയർന്ന വേലിയേറ്റ സമയത്ത് തീരപ്രളയമുണ്ടാകാം. മസാച്യുസെറ്റ്സ് മുതൽ വിർജീനിയ ടൈഡ്‌വാട്ടർ മേഖല വരെയും വടക്കൻ നോർത്ത് കരോലിനയിലെ ചില പ്രദേശങ്ങളിലും ശക്തമായ കാറ്റ് തുടരും.

ശനിയാഴ്ച തീരദേശ, തെക്കൻ ന്യൂ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു. മഴ ന്യൂയോർക്ക് സിറ്റി മേഖലയിലേക്കും വ്യാപിച്ചേക്കാം. ന്യൂ ഇംഗ്ലണ്ട് മുതൽ മിഡ്-അറ്റ്ലാന്റിക് മേഖലയിലെ ചില ഭാഗങ്ങൾ വരെ ഉയർന്ന വേലിയേറ്റ സമയത്ത് തീരപ്രളയത്തിന് സാധ്യതയുണ്ട്. ഞായറാഴ്ചയോടെ നോർഈസ്റ്ററിന്റെ ശക്തി കുറയും. എന്നാൽ ന്യൂ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ഇടയ്ക്കിടെ മഴയും ശക്തമായ കാറ്റും തുടർന്നേക്കാം. ഹഡ്സൺ വാലി മേഖലയിലും മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച വടക്കുകിഴക്കൻ യുഎസിലെ ചില പ്രദേശങ്ങളിൽ മഴ തുടരാമെങ്കിലും പിന്നീട് കാലാവസ്ഥ ക്രമേണ മെച്ചപ്പെടും.

നോർത്ത് കരോലിനയിലെ ഔട്ടർ ബാങ്ക്സ് മുതൽ ലോംഗ് ഐലൻഡിന്റെ കിഴക്കൻ അറ്റം വരെയുള്ള തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലവിലുണ്ട്. വിർജീനിയ ബീച്ച്, ഡോവർ, അറ്റ്ലാന്റിക് സിറ്റി, മാൻഹട്ടൻ എന്നിവയും മുന്നറിയിപ്പ് പരിധിയിൽപ്പെടുന്നു. ബോസ്റ്റൺ ഉൾപ്പെടെയുള്ള മസാച്യുസെറ്റ്സിലെ വിശാലമായ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നോർത്ത് കരോലിനയിലെ വടക്കൻ ഔട്ടർ ബാങ്ക്സ് മുതൽ തെക്കൻ ന്യൂജേഴ്‌സി തീരം വരെയുള്ള മേഖലകളിലാണ് ഏറ്റവും ശക്തമായ തീരപ്രളയത്തിന് സാധ്യത. വിർജീനിയ ടൈഡ്‌വാട്ടർ, ചെസാപീക്ക് ബേ, ഡെലവെയർ ബേ മേഖലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Nor’easter tracker: Coastal flood warnings issued – Here’s what NJ, Delaware, NY and Maryland residents need to know

More Stories from this section

family-dental
witywide