വൈറ്റ് ഹൗസിലെ ഔദ്യോഗിക വിരുന്ന്; ഷി ജിൻപിങ്ങിന് ട്രംപ് ബാൾഡ് ഈഗിൾ ശിൽപം സമ്മാനിച്ച് ട്രംപ്

വാഷിങ്ടൺ: വൈറ്റ് ഹൗസിൽ നടന്ന ഔദ്യോഗിക അത്താഴവിരുന്നിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ബാൾഡ് ഈഗിളിന്റെ ശിൽപം സമ്മാനിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ ദേശീയ ചിഹ്നമായ ബാൾഡ് ഈഗിൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും ശക്തിയെയും പ്രതിനിധീകരിക്കുന്നതാണെന്ന സന്ദേശത്തോടെയാണ് ട്രംപ് സമ്മാനം നൽകിയത്. അമേരിക്കയുടെ ദേശീയ ചിഹ്നവും സ്വതന്ത്രമായി ഉയർന്നുപറക്കുന്ന അമേരിക്കൻ ആത്മാവിന്റെ പ്രതീകവുമാണ് ബാൾഡ് ഈഗിൾ. ബെയ്ജിങ്ങിൽ ഇതിന് മനോഹരമായൊരു സ്ഥലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.

ശിൽപത്തിന്റെ രൂപകൽപനയിൽ താനും പ്രഥമ വനിത മെലാനിയ ട്രംപും പങ്കാളികളായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപും ഷിയും തമ്മിലുള്ള മൂന്ന് ദിവസത്തെ ഉച്ചകോടിയുടെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും വ്യക്തിബന്ധം മെച്ചപ്പെടുത്തുന്നതിലും സമ്മാന കൈമാറ്റത്തിന് പ്രാധാന്യമുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇരുനേതാക്കളും തമ്മിലുള്ള വ്യക്തിബന്ധത്തിന് വലിയ പ്രാധാന്യമുണ്ട്. സമ്മാന കൈമാറ്റം അതിലെ പ്രധാന ഘടകങ്ങളിലൊന്നാണ് എന്ന് ഏഷ്യാ ഗ്രൂപ്പിലെ പങ്കാളിയും മുൻ യുഎസ് നയതന്ത്രജ്ഞനുമായ ഡാനിയൽ ക്രിറ്റൻബ്രിങ്കിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.

ട്രംപ് പ്രസിഡന്റായിരുന്ന കാലത്തും സമ്മാന കൈമാറ്റം ശ്രദ്ധേയമായിരുന്നു. ആഡംബര ജംബോ ജെറ്റ്, കൊത്തുപണികളുള്ള സ്വർണക്കട്ടി, വജ്രങ്ങളും രത്നങ്ങളും പതിച്ച സ്വർണമോതിരം തുടങ്ങി നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കൻ വിദ്യാർഥികൾക്ക് ചൈനയിൽ പഠിക്കാൻ അവസരമൊരുക്കുന്ന പുതിയ പദ്ധതിയും ഷി പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തിനിടെ ഒരു ലക്ഷം അമേരിക്കൻ വിദ്യാർഥികൾക്ക് ചൈനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരമൊരുക്കുന്നതാണ് പദ്ധതി.

അറ്റ്ലാന്റ മൃഗശാലയ്ക്ക് രണ്ട് ജയന്റ് പാണ്ടകളെ നൽകുമെന്നും ഷി പ്രഖ്യാപിച്ചു. പിങ് പിങ്, ഫു ഷുവാങ് എന്നീ പാണ്ടകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ അറ്റ്ലാന്റ മൃഗശാലയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ്-അമേരിക്കൻ ജനതകൾക്കിടയിലെ സൗഹൃദത്തിന്റെ ദൂതന്മാരാണ് ജയന്റ് പാണ്ടകൾ എന്നും ഷി കൂട്ടിച്ചേർത്തു.

During a prestigious state dinner held in Washington, US President Donald Trump presented Chinese President Xi Jinping with a sculptural representation of a bald eagle

More Stories from this section

family-dental
witywide