
റോയി ചേലമലയിൽ
ഷിക്കാഗോ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ മെയ് 17 ഞായറാഴ്ച നേഴ്സസ് ദിനം വിപുലമായി ആചരിച്ചു. അന്നേദിവസം നടന്ന എല്ലാ വിശുദ്ധ കുർബാനകൾക്കും ശേഷം നഴ്‌സ്‌മാർക്കായി പ്രത്യേകം ആശീർവ്വാദ പ്രാർത്ഥന, തൈലാഭിഷേകം, എന്നിവ നടത്തി.
പങ്കെടുത്ത ഏവർക്കും ഇടവകയുടെ ഉപഹാരം നൽകി.വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തെൻപുരയിൽ എന്നിവർ രാവിലെ 8:15 നും 10 മണിക്കും, വൈകുന്നേരം 5:30 നും നടന്ന വിശുദ്ധ കുർബാനകൾക്കും പ്രത്യേക പ്രാർത്ഥനകൾക്കും കാർമ്മികരായിരുന്നു.
നമ്മുടെ സമൂഹത്തിൽ നഴ്‌സുമാർ ചെലുത്ത സ്വാധീനം സിജു അച്ഛൻ ഊന്നിപ്പറയുകയും അവരുടെ ദൈവികമായ ഈ ശുഷ്രൂഷക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഈ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നഴ്സസ് മിനിസ്ട്രി കോർഡിനേറ്റർസ് ആയ ലിസി മുല്ലപ്പള്ളി, സാലി കിഴക്കേക്കുറ്റ്, ഷേർളി തോട്ടുങ്കൽ, മാത്യു ജോസ് മങ്ങാട്ട് എന്നിവരോടൊപ്പം ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരും നേതൃത്വം നൽകി.
Nurses day celebration in chicago st marys church















