എണ്ണവിലയിൽ വീണ്ടും കുതിപ്പ്: പണപ്പെരുപ്പ ഭീഷണിയും ശക്തമാകുന്നു

ന്യൂയോർക്ക്: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വീണ്ടും വർദ്ധിച്ചു. അന്താരാഷ്‌ട്ര മാനദണ്ഡമായ ബ്രെൻൻ്റ് ക്രൂഡ് വില ബുധനാഴ്ച രാവിലെ 0.9 ശതമാനം ഉയർന്ന് ബാരലിന് 89.67 ഡോളറിലെത്തി. ഇതോടൊപ്പം യു.എസ് ബെഞ്ച്മാർക്ക് ക്രൂഡ് വിലയും 0.9 ശതമാനം വർദ്ധിച്ച് 83.98 ഡോളറായിട്ടുണ്ട്.

എണ്ണവിലയിലുണ്ടാകുന്ന ഈ വർദ്ധനവ് ആഗോളതലത്തിൽ പണപ്പെരുപ്പം ഉയരാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. അമേരിക്കയിൽ നിലവിൽ ഒരു ഗാലൻ റെഗുലർ ഗ്യാസോലിൻ്റെ ശരാശരി വില 4.01 ഡോളറായി ഉയർന്നതായി അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ (എഎഎ) അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 3.14 ഡോളറിൽ താഴെയായിരുന്നു. ഇന്ധനവിലയിലുണ്ടായ ഈ വൻ വർദ്ധനവ് സാധാരണക്കാരെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Oil prices surge again: Inflation threat also grows stronger

More Stories from this section

family-dental
witywide