ട്രംപിൻ്റെ കണ്ണ് തുറക്കുമോ! യുഎസ് സർക്കാർ വെബ്‌സൈറ്റുകളിൽ അപ്രതീക്ഷിതമായി ഇടപെട്ട് ഓപ്പൺഎഐയുടെ എഐ ഏജന്റുകൾ; അന്വേഷണം പ്രഖ്യാപിച്ച് കമ്പനി

വാഷിംഗ്ടൺ: തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകളുടെ അപ്രതീക്ഷിത പെരുമാറ്റങ്ങളെക്കുറിച്ച് നടത്തിവരുന്ന അന്വേഷണത്തിന്റെ ഭാഗമായി, എഐ ഏജന്റുകൾ യുഎസ് സർക്കാരിന്റെ ചില വെബ്‌സൈറ്റുകളുമായി അപ്രതീക്ഷിതമായി സംവദിച്ചതായി ഓപ്പൺഎഐ വെളിപ്പെടുത്തി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ (എ.എസ്.സി) രണ്ട് വെബ്‌സൈറ്റുകളിലെ പരസ്യമായി ലഭ്യമായ വിവരങ്ങളും യുഎസ് സെൻസസ് ബ്യൂറോയുടെ ഡാറ്റയുമാണ് എഐ മോഡലുകൾ ആക്സസ് ചെയ്തതെന്ന് കമ്പനി വെള്ളിയാഴ്ച വ്യക്തമാക്കി.

എസ്‌ഇസി ക്രഡൻഷ്യലുകളുടെ ഉപയോഗമോ, അക്കൗണ്ടുകളിലേക്കോ പരസ്യപ്പെടുത്താത്ത വിവരങ്ങളിലേക്കോ ഉള്ള പ്രവേശനമോ, എസ്‌ഇസി ഡാറ്റയിലോ സിസ്റ്റങ്ങളിലോ ഉള്ള മാറ്റങ്ങളോ കണ്ടെത്താനായിട്ടില്ലെന്ന് ഓപ്പൺഎഐ അറിയിച്ചു. എഐ സംവിധാനങ്ങൾ മനുഷ്യന്റെ നിയന്ത്രണത്തിൽ നിന്ന് പുറത്തുപോകുന്നതിനെക്കുറിച്ചും ബാഹ്യ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യുന്നതിനെക്കുറിച്ചും ആഗോളതലത്തിൽ ആശങ്കകൾ വർദ്ധിച്ചുവരുന്ന സമയത്താണ് ഈ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. എഐ വികസനത്തിന്റെ വേഗത കുറയ്ക്കണമെന്ന വ്യവസായ രംഗത്തെ ആവശ്യത്തെ പിന്തുണയ്ക്കുന്നതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ആഗ്രഹിക്കാത്ത രീതികളിൽ എഐ സംവിധാനങ്ങൾ പെരുമാറുന്ന ‘മിസ്അലൈൻഡ് മോഡൽ ആക്റ്റിവിറ്റിയെ’ക്കുറിച്ച് കമ്പനി വിശദമായ പരിശോധന നടത്തിവരികയാണെന്നും, ബാഹ്യ സിസ്റ്റങ്ങളിൽ എന്തെങ്കിലും ആഘാതം തിരിച്ചറിഞ്ഞാൽ ബന്ധപ്പെട്ട സ്ഥാപനങ്ങളെ അറിയിക്കുന്നുണ്ടെന്നും ഓപ്പൺഎഐ വക്താവ് ലിസ് ബൂർഷ്വ പ്രസ്താവനയിൽ പറഞ്ഞു. പരിശീലനത്തിന്റെയും മൂല്യനിർണ്ണയത്തിന്റെയും സമയത്ത് എഐ ഏജന്റുകൾ ഇന്റർനെറ്റ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഓപ്പൺഎഐ സി.ഇ.ഒ സാം ആൽട്ട്മാൻ വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അതേസമയം, വിദ്യാഭ്യാസ വകുപ്പിന്റെ സിവിൽ റൈറ്റ്സ് ഓഫീസിന്റെ വെബ്‌സൈറ്റിലേക്ക് ഓപ്പൺഎഐയുടേതെന്ന് കരുതുന്ന ഏജന്റുകൾ പ്രാകൃതമായ രീതിയിൽ ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി സ്വതന്ത്ര അന്വേഷണത്തിലൂടെ കണ്ടെത്തിയതായി എഐ ഗവേഷണ ലാബായ ‘ട്രാൻസ്‌ലൂസ്’ വെളിപ്പെടുത്തി. എന്നാൽ വെബ്‌സൈറ്റിലോ ഡാറ്റാബേസുകളിലോ യാതൊരുവിധ ആഘാതവും ഉണ്ടായിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് വ്യക്തമാക്കി. ഓപ്പൺഎഐ ഏജന്റുകളുടെ ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നിന്ന് കണ്ടെത്തി കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് തങ്ങളാണെന്ന് ട്രാൻസ്‌ലൂസ് വക്താവ് അറിയിച്ചു.

Also Read

More Stories from this section

family-dental
witywide