പി ശശിയുടെ മകന് കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട നിയമകാര്യങ്ങളില്‍ പങ്ക്; വിജിലന്‍സിന് പരാതി നല്‍കി വ്യവസായി മുഹമ്മദ് ഷെര്‍ഷാദ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളില്‍ പി ശശിയുടെ മകന്‍ സിദ്ധാര്‍ഥ് ശശിക്കെതിരെയും പി ശശിക്കെതിരെയും വിജിലന്‍സില്‍ പരാതിയുമായി ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കാലത്ത് പി ശശി അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് ആരോപണം. അഴിമതി, അധികാര ദുര്‍വിനിയോഗം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സിന് പരാതി നൽകിയിരിക്കുന്നത്.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉള്‍പ്പെടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ അധികാര ദുരുപയോഗമോ സാമ്പത്തിക സ്വാധീനമോ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പി ശശിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന പനമ്പള്ളിയിലെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഭൂമിഇടപാടുകള്‍ അടക്കം പരിശോധിക്കണമെന്നും ഷെര്‍ഷാദ് പരാതിയിലൂടെ ആവശ്യപ്പെട്ടു.

P. Sasi’s son involved in legal matters concerning Kerala Blasters; businessman Muhammed Shershad files complaint with the Vigilance Department.

More Stories from this section

family-dental
witywide