മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ 11 പ്രതികളുടെയും കുറ്റം തെളിഞ്ഞു

തിരുവനന്തപുരം: ആർ.എസ്.എസ് പ്രവർത്തകനായ മണ്ണന്തല രഞ്ജിത് കൊലപാതകത്തിൽ 11 പ്രതികളുടെയും കുറ്റം തെളിഞ്ഞു. കേസിലാകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പ്രതികളിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. സിപിഐഎം നേതാവ് വഞ്ചിയൂർ ഹരിപ്രസാദ് ഉൾപ്പടെയുള്ളവരാണ് പ്രതികൾ. സിപിഐഎം പ്രാദേശിക നേതാവായിരുന്ന വഞ്ചിയൂർ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായിരുന്നു രഞ്ജിത്. രഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യമായിരുന്നു രഞ്ജിത്തിന്റെ ജീവനെടുക്കാൻ കാരണം.

2008 ഒക്ടബോർ 17ന് പുലർച്ചെ 5:15നാണ് കേസിനാസ്പദമായ സംഭവം. മണ്ണന്തലയിലെ കോട്ടമുകളിലെ തൻ്റെ ബേക്കറിയിൽ രഞ്ജിത്ത് നിൽക്കവെ ആണ് രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു. ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ സിപിഎം പ്രാദേശിക നേതാക്കളെയും പ്രതിചേർത്തിരുന്നു. നിരവധി കൊലക്കേസുകളിൽ പ്രതിയായ അമ്പലമുക്ക് കൃഷ്ണകുമാറാണ് ഒന്നാം പ്രതി . കേസിലെ രണ്ടാം പ്രതി പാൽകുളങ്ങര സ്വദേശി നാരായണൻ കുട്ടിയെ ഇത് വരെ പിടികൂടിയിട്ടില്ല. കേസിൽ നാളെ തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കും.

Guilt proven for all 11 accused in the Mannanthala Ranjith murder case; those convicted include a CPI(M) leader.

More Stories from this section

family-dental
witywide