ഫിലിപ്പ് ലൂക്കോസ് (64) നിര്യാതനായി

ന്യൂയോർക്ക്: കണക്ടിക്കെട്ടിൽ ഫിലിപ്പ് ലൂക്കോസ് (സന്തോഷ് (64) നിര്യാതനായി.

ഭാര്യ മേഴ്‌സി പേരൂർ. പുളിക്കതൊട്ടിൽ കുടുംബാംഗമാണ്.

മകൻ: സ്റ്റീവ് ലൂക്കോസ് ചാമക്കാലായിൽ (ഷിക്കാഗോ).
മരുമകൾ: ജെസ്‌ലിൻ ലൂക്കോസ് മൂരിപറമ്പിൽ (ഷിക്കാഗോ)

മാതാപിതാക്കൾ: കൈപ്പുഴ ചാമക്കാലായിൽ പരേതരായ ലൂക്കോസും ചിന്നമ്മയും.

സഹോദരങ്ങൾ: സതീഷ് & അസ്സി ലുക്കോസ് (യുകെ), തോമസ് & ജീൻ ലൂക്കോസ്( ബോംബെ), വിൻസൻ്റ്( കണ്ണൻ) & സുജ ലൂക്കോസ് (ഹൂസ്റ്റൺ).

വെയ്ക്ക് സർവീസ് : ജൂൺ 15 തിങ്കളാഴ്ച വൈകുന്നേരം 5:30 മുതൽ 7:30 വരെ ഹാവർസ്ട്രോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ (St. Mary’s Knanaya Catholic Church, 46 Conklin Ave, Haverstraw, NY 10927) വെച്ച് നടത്തപ്പെടുന്നു.

സംസ്കാര ശുശ്രൂഷകൾ : ജൂൺ 16 ചൊവ്വാഴ്ച രാവിലെ 9:00 മണി മുതൽ 10:00 മണി വരെ പൊതുദർശനവും, തുടർന്ന് 10:00 മണിക്ക് വിശുദ്ധ കുർബാനയും സംസ്കാര ശുശ്രൂഷകളും സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നടക്കും.

സംസ്കാരം : ഉച്ചയ്ക്ക് 12:00 മണിക്ക് ഗാർഡൻ ഓഫ് ഹോപ്പ് മൗണ്ട് റിപ്പോസ് സെമിത്തേരിയിൽ (Garden of Hope, Mt. Repose Cemetery, US-9W & US-202, Haverstraw, NY) വെച്ച് നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക് ജസ്റ്റിൻ ചാമക്കാല 845-300-4308.

Philip Lucas obit

More Stories from this section

family-dental
witywide