
നോർത്ത് അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന സ്പോർട്സ് ആയ പിക്കൾ ബോൾ, മലയാളി സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുവാൻ ഷിക്കാഗോ ഫ്രണ്ട്‌സ് ക്ലബ്ബ് ഒരുക്കിയിരിക്കുന്ന പ്രഥമ മലയാളീ പിക്കൾ ബോൾ ലീഗ് (MPL) ഡിസംബർ 19 തിയതി നടക്കും. പ്രാദേശിക ടൂർണമെന്റുകളുടെ ചരിത്രത്തിൽ തന്നേ ഏറ്റവും വലിയ ക്യാഷ് പ്രൈസ് $10000 ഉൾപ്പെടെ വിപുലമായ രീതിയിൽ ആണ് ലീഗ് ഒരുങ്ങുന്നത്.
മൗണ്ട് പ്രോസ്‌പെക്റ്റിൽ ലോകോത്തര നിലവാരത്തിൽ പുതുതായി ആരംഭിച്ചിരിക്കുന്ന ദി പിക്ലറിൽ (The Picklr) വച്ച് നടക്കുന്ന ലീഗിലേക്ക് ജിസ്‌ട്രേഷൻ ആരംഭിച്ചു ദിവസങ്ങൾക്കുള്ളിൽ തന്നേ നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ടീമുകൾ രജിസ്റ്റർ ചെയ്‌തു തുടങ്ങിയതിന്റെ ആവേശത്തിൽ ആണ് സംഘാടകർ.
ഓപ്പൺ ഡിവിഷൻ, വിമൻസ് ഡിവിഷൻ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. ഏതു എക്സ്പീരിയൻസ് ലെവലിൽ ഉള്ളവർക്കും, പ്രായ ഭേദമന്യേ പങ്കെടുക്കാവുന്ന വിധത്തിലാണ് ക്രമീകരണം. ലീഗിന് ആവേശം പകരാൻ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ചേർന്നവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. ആവേശകരമായ മത്സരങ്ങളിൽ പങ്കെടുക്കുവാനുംകാണുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി CFC പ്രസിഡന്റ് സുദീപ് മാക്കീൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 847-757-5981













