പ്ലാസ ഹോട്ടലിൽവെച്ച് ട്രംപ് തന്നെ ക്രൂരമായ പീഡനത്തിനിരയാക്കി, ഗുരുതര ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്; പുതിയ റിപ്പോർട്ട്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ് ബിയാട്രിസ് കിയൂൽ. 1993 നവംബറിൽ അറ്റ്‌ലാന്റിക് സിറ്റിയിലെ പ്ലാസ ഹോട്ടലിൽവെച്ച് ട്രംപ് തന്നെ ക്രൂരമായ പീഡനത്തിനിരയാക്കിയെന്നാണ് അവർ ആരോപിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. യുഎസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ പുറത്തിറക്കിയ 53 പേജുള്ള റിപ്പോർട്ടിലാണ് ഈ ആരോപണം ഉൾപ്പെടുത്തിയിരിക്കുന്നത്. ജെഫ്രി എപ്‌സ്റ്റീനുമായുള്ള ട്രംപിന്റെ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും റിപ്പോർട്ടിലുണ്ട്.

കോൺഗ്രസ് നിയന്ത്രണത്തിനായുള്ള തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ആഴ്ചയിലാണ് റിപ്പോർട്ട് പുറത്തുവന്നത്. ട്രംപിന്റെ മുൻകാല പെരുമാറ്റത്തെക്കുറിച്ചും ജെഫ്രി എപ്‌സ്റ്റീന്റെ ശൃംഖലയുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്തുന്ന ഡെമോക്രാറ്റുകൾ, ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ മൂടിവെക്കാൻ നീതിന്യായ വകുപ്പ് ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.

അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് സ്വതന്ത്ര സ്പെഷ്യൽ കൗൺസിലിനെ നിയമിക്കണമെന്നും ഹൗസ് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു. അതേസമയം, ആരോപണങ്ങൾ വൈറ്റ് ഹൗസ് നിഷേധിച്ചു. ട്രംപിന്റെ രാഷ്ട്രീയ നേട്ടങ്ങളിൽനിന്നും ജനപ്രീതിയിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള ഡെമോക്രാറ്റുകളുടെ നിരാശാജനകമായ ശ്രമം മാത്രമാണിതെന്ന് വൈറ്റ് ഹൗസ് വക്താവ് ലോറ ബിസ് പ്രതികരിച്ചു.

More Stories from this section

family-dental
witywide