പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി; 77.97 ശതമാനം വിജയം, സർക്കാർ സ്കൂളുകളുടെ വിജയശതമാനം 72.66 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിച്ചു. ഇത്തവണ 77.97 ശതമാനമാണ് ആകെ വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 0.16 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 1990 സ്കൂളുകളിലായി 3,72,423 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഇവരിൽ 2,90,398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ആൺകുട്ടികളിൽ 68.41 ശതമാനവും പെൺകുട്ടികളിൽ 86.89 ശതമാനവും വിജയിച്ചു. വിഭാഗങ്ങളിലെ വിജയശതമാനം പരിശോധിക്കുമ്പോൾ സയൻസിൽ 84.55 ശതമാനവും കൊമേഴ്സിൽ 74.74 ശതമാനവും ഹ്യൂമാനിറ്റീസിൽ 66.38 ശതമാനവുമാണ് വിജയം.

സർക്കാർ സ്കൂളുകളുടെ വിജയശതമാനം 72.66 ആയപ്പോൾ എയ്ഡഡ് സ്കൂളുകളിൽ ഇത് 82.82 ശതമാനമായി. അൺഎയ്ഡഡ് സ്കൂളുകളുടെ വിജയശതമാനം 78.18 ശതമാനവും സ്പെഷ്യൽ സ്കൂളുകളുടെ വിജയം 85.67 ശതമാനവുമാണ്. ഇത്തവണ 30,561 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണിത്. ടെക്നിക്കൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 72.82 ശതമാനമാണ് വിജയം. ഈ വിഭാഗത്തിൽ 50 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി.

ജില്ലകളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഇടുക്കിയിലാണ് — 84.64 ശതമാനം. ഏറ്റവും കുറവ് കാസർകോട് ജില്ലയിലാണ്, 71.72 ശതമാനം. സംസ്ഥാനത്ത് 76 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഇതിൽ 9 സർക്കാർ സ്കൂളുകളുമുണ്ട്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് മലപ്പുറം ജില്ലയിലാണ്. 60 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്കും നേടി. ഇതിൽ 50 പേർ പെൺകുട്ടികളും 10 പേർ ആൺകുട്ടികളുമാണ്. കഴിഞ്ഞ വർഷം 41 വിദ്യാർത്ഥികളായിരുന്നു മുഴുവൻ മാർക്ക് നേടിയിരുന്നത്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ മലപ്പുറം ജില്ലയിലാണ്. ജൂൺ 29 മുതൽ ജൂലൈ 3 വരെയാണ് ഇംപ്രൂവ്മെന്റ് പരീക്ഷകൾ നടക്കുക.

സെക്രട്ടറിയേറ്റിലെ പി.ആർ.ഡി ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. ഈ വർഷം ഏകദേശം 4.25 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. രണ്ടാം വർഷ ഹയർസെക്കൻഡറി ഫലത്തോടൊപ്പം വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:

nammudekeralam.kerala.gov.in
results.hse.kerala.gov.in
prd.kerala.gov.in
results.kerala.gov.in
results.digilocker.gov.in
results.kite.kerala.gov.in
examresults.kerala.gov.in

മൊബൈൽ ആപ്പുകൾ വഴിയും ഫലം അറിയാം:

SAPHALAM 2026
iExaMS-Kerala

More Stories from this section

family-dental
witywide