പ്രധാനമന്ത്രി മോദിയുടെ 76-ാം പിറന്നാൾ ആഘോഷം പൊടിപൊടിക്കുന്നു; രാജ്യവ്യാപകമായി സേവന ദിനമായി ആഘോഷിച്ച് ബിജെപി, ആശംസ അറിയിച്ച് ലോകനേതാക്കൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയാറാം പിറന്നാൾ രാജ്യവ്യാപകമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് സേവന ദിനമായി ആഘോഷിച്ച് ബി.ജെ.പി. വിവിധ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും കേന്ദ്രമന്ത്രിമാരും മുതിർന്ന നേതാക്കളും പങ്കെടുത്ത ശുചീകരണ പരിപാടികളും സങ്കൽപ് അഭിയാനും നടന്നു. ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ ഉദ്ഘാടനം ചെയ്തു. വികസിത ഭാരതം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രധാനമന്ത്രിക്ക് ദീർഘായുസ്സ് നേരുന്നതായി അദ്ദേഹം വ്യക്തമാക്കി.

ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മോദിയുടെ ജന്മനാടായ ഗുജറാത്തിലെ വട്നഗറിൽ നിന്നും അദ്ദേഹത്തിന്റെ ലോക്സഭാ മണ്ഡലമായ വാരാണസിയിലേക്ക് ബൈക്ക് റാലി ആരംഭിച്ചു. വാരാണസിയിൽ നിന്നുള്ള പദയാത്ര കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ഡൽഹി ലോധി കോളനി റെയിൽവേ സ്റ്റേഷന് സമീപം മിയാവാക്കി മാതൃകയിലുള്ള നഗരവനം ധനമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്തു. വൈകീട്ട് ‘ആശിർവദിക്കാൻ ദീപങ്ങൾ’ എന്ന പേരിൽ രാജ്യവ്യാപകമായി ആയിരക്കണക്കിന് ദീപങ്ങൾ തെളിച്ചു. ഡൽഹി കർത്തവ്യപഥിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലാണ് ദീപങ്ങൾ തെളിച്ചത്.

ലോകമെമ്പാടുമുള്ള പ്രമുഖ നേതാക്കൾ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി മോദിയെ തൻ്റെ ‘സുഹൃത്ത്’ എന്ന് വിശേഷിപ്പിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തമായി തുടരുമെന്ന് ആശംസിക്കുകയും ചെയ്തു. ആഗോളതലത്തിൽ വലിയ സ്വാധീനമുള്ള നേതാവാണ് മോദിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ പ്രശംസിച്ചു. മികച്ച ഭരണ നിർവ്വഹണത്തിന് മോദി പുതിയ മാതൃക സൃഷ്ടിച്ചതായി രാഷ്ട്രപതി ദ്രൗപദി മുർമു ആശംസിച്ചു.

മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും 25 വർഷം തുടർച്ചയായി ഭരണതലത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സങ്കൽപ് അഭിയാൻ എന്ന പേരിലുള്ള പ്രചാരണം അടുത്ത മാസം 17 വരെ ബി.ജെ.പി. തുടരും. രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവായി തുടരുമ്പോഴും യുവാക്കളുടെ സമരത്തിന് പിന്നാലെ മാറുന്ന ദേശീയ രാഷ്ട്രീയ സാഹചര്യം പ്രധാനമന്ത്രിക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണെന്നാണ് വിലയിരുത്തൽ.

PM Narendra Modi Celebrates 76th Birthday; BJP Marks Day with Nationwide Service Activities

Also Read

More Stories from this section

family-dental
witywide