സംസ്ഥാനത്തിനകത്തും പുറത്തും ക്രമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായി വ്യാപക അന്വേഷണം നടത്തവേ അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്ത് പൊലീസ്. കണ്ണൂർ വളപട്ടണം പൊലീസ് ആണ് കാർ കസ്റ്റഡിയിൽ എടുത്തത്. കണ്ണൂർ പനങ്കാവിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ കണ്ടെത്തിയത്.
‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്നപേരിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ഗുണ്ടാവേട്ടയുടെ ഭാഗമായാണ് ആയങ്കിയെ പിടികൂടാനുള്ള അന്വേഷണവും നടക്കുന്നത്. എടപ്പാളിലെ ആയുർഗ്രീൻ റീഹാബിലിറ്റേഷൻ സെന്ററിൽ അഞ്ചാം തീയതി രാവിലെ 11. 08ന് എത്തിയ അർജുൻ ആയങ്കി 11.55 നാണ് തിരികെ പോയത്. ഒപ്പം ഉണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്തെങ്കിലും ആയങ്കിയെ കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ല.
അതേസമയം, നാടെങ്ങും പൊലീസ് വലവിരിക്കുമ്പോഴും അർജുൻ ആയങ്കിയുടെ സമൂഹമാധ്യമ അക്കൗണ്ട് സജീവമാണ്. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയും വകുപ്പിനെ വെല്ലുവിളിച്ചും സമൂഹമാധ്യമത്തിൽ ആയങ്കി സജീവമാണ്. അർജുനുമായി അടുപ്പമുള്ള 21പേരെ പലയിടങ്ങളിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.
Police have taken into custody the car Arjun Ayanki used to go into hiding.










