മത്സ്യത്തൊഴിലാളികൾക്കായുള്ള കാത്തിരിപ്പ് തുടരുന്നു; മോശം കാലാവസ്ഥയിൽ മുതലപ്പൊഴിയിൽ തിരച്ചിൽ തുടരാനാവില്ലെന്ന് സ്കൂബ ടീം, ഇന്നത്തെ തിരച്ചിൽ നിർത്തി

സംസ്ഥാനത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള കാത്തിരിപ്പ് തുടരുന്നു. മുതലപ്പൊഴിയിലും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികളെയാണ് മോശം കാലാവസ്ഥയെ തുടർന്ന് കണ്ടെത്താൻ കഴിയാതെ പോകുന്നത്. നിലവിലെ കാലാവസ്ഥയിൽ മുതലപ്പൊഴിയിൽ തിരച്ചിൽ തുടരാനാവില്ല എന്ന് സ്കൂബ ടീം വ്യക്തമാക്കി.

ഇനിയും വിഴിഞ്ഞത്തും നീണ്ടകരയിലുമായി മൂന്നു പേരെയാണ് കണ്ടെത്താൻ ഉള്ളത്. കാണാതായവരുടെ കുടുംബാംഗങ്ങളുമായി മന്ത്രിമാർ നടത്തിയ ചർച്ചയും പാഴായി. ഇന്ന് രാവിലെ പത്തുമണിക്കാണ് സ്കൂബ ടീമിനെ ഫിഷറീസ് ഉദ്യോഗസ്ഥർ വിളിച്ചറിയിക്കുന്നത്. മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല എന്നതാണ് ഒമ്പതാം ദിവസത്തെ തിരച്ചിലിലും വ്യക്തമാകുന്നത്. വിഴിഞ്ഞത്ത് കാണാതായ ജോണിനായും നീണ്ടകരയിലെ ഗൗതം കൃഷ്ണയ്ക്കായും തിരച്ചിൽ പുരോഗമിക്കുകയാണ്.

അതേസമയം, സർക്കാരിന്റെ അനാസ്ഥയിൽ വിഴിഞ്ഞത്ത് സിപിഐഎം റോഡ് ഉപരോധിച്ചു. ആരെയോ കാണാൻ കൊച്ചിയിലേക്ക് പറന്ന മുഖ്യമന്ത്രിയെ ഇവിടേക്ക് കാണാനില്ല എന്ന് ബിനോയ് വിശ്വം പരിഹസിച്ചു. അപകടം നടന്ന് ഒമ്പത് ദിവസം പിന്നിട്ടിട്ടും കുടുംബങ്ങളെ സന്ദർശിക്കാത്ത മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും എതിരെ അതിരൂക്ഷ ഭാഷയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശന ഉയർത്തിയത്.

The wait for the fishermen continues; the scuba team stated that the search at Muthalapozhi cannot proceed due to adverse weather conditions, and today’s search has been called off.

More Stories from this section

family-dental
witywide