ജോലി കഴിഞ്ഞ് മടങ്ങവേ ദുരന്തം: യുഎസിൽ വാഹനാപകടത്തിൽ തെലങ്കാന സ്വദേശിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

വാഷിംഗ്ടൺ: അമേരിക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ തെലങ്കാന സ്വദേശിനിയായ യുവതി മരണപ്പെട്ടു. തെലങ്കാനയിലെ മഹബൂബാബാദ് മാരിപേഡ മണ്ഡലം സ്വദേശിനി ദരം സുപ്രിയ (31) ആണ് മരിച്ചത്. മിസോറിയിലെ സെന്റ് ലൂയിസിൽ വെച്ചായിരുന്നു അപകടം.

സെന്റ് ലൂയിസിൽ സ്വന്തമായി റെസ്റ്ററന്റ് നടത്തിവരികയായിരുന്ന സുപ്രിയ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് നിയന്ത്രണം വിട്ട ഒരു ട്രക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ സുപ്രിയ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കാറിലുണ്ടായിരുന്ന സുഹൃത്തും തെലങ്കാന സൂര്യപേട്ട് സ്വദേശിയുമായ യുവാവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെന്റ്സ്‌വില്ലിൽ താമസമാക്കിയ സുപ്രിയ സോഫ്റ്റ്‌വെയർ പ്രൊഫഷണലായ കോടുമുരി രഞ്ജിത്തിന്റെ ഭാര്യയാണ്. രണ്ടര വയസ്സുള്ള ഒരു മകനുണ്ട്. സുപ്രിയയുടെ മൃതദേഹം എത്രയും വേഗം ജന്മനാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ തെലങ്കാന മുഖ്യമന്ത്രിക്കും കേന്ദ്ര സർക്കാരിനും നിവേദനം നൽകിയിട്ടുണ്ട്.

Woman from Telangana dies in US car crash; friend critically injured.

More Stories from this section

family-dental
witywide