‘പുതിയ മുടിനിറം’ വൈറൽ; വിഗ് ധരിക്കാറില്ലെന്ന ട്രംപിന്റെ വാദത്തിന് പിന്നാലെ വീണ്ടും ചർച്ചയായി മുടി

വാഷിങ്ടൺ: വ്യത്യസ്തമായ മുടിനിറത്തിലും സ്റ്റൈലിലും പ്രത്യക്ഷപ്പെട്ടതോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുടി വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വിഗ് ധരിക്കാറില്ലെന്ന് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ ലുക്കും ശ്രദ്ധ നേടിയത്.

എക്‌സിൽ ട്രംപിന്റെ മുടിയുടെ നിറത്തെയും ആകൃതിയെയും പരിഹസിച്ചും ചോദ്യം ചെയ്തും നിരവധി പേർ രംഗത്തെത്തി. സെപ്റ്റംബർ 2ന് വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നടന്ന അത്താഴവിരുന്നിനിടെയാണ് വിഗ് സംബന്ധിച്ച ആരോപണങ്ങളെ ട്രംപ് തള്ളിയത്.

2024ൽ ഒഹായോയിൽ സെനറ്റ് സ്ഥാനാർഥിയായിരുന്ന ബെർണി മൊറേനോയ്ക്കായി നടത്തിയ പ്രചാരണ റാലിയിലെ ശക്തമായ കാറ്റിനെക്കുറിച്ച് സംസാരിച്ച ട്രംപ്, അന്ന് വിഗ് ധരിച്ചിരുന്നെങ്കിൽ അത് തലയിൽ അധികനേരം നിലനിൽക്കില്ലായിരുന്നുവെന്ന് പറഞ്ഞു. “ഞാൻ വിഗ് ധരിക്കാറില്ല. അന്ന് കാറ്റ് ശക്തമായി വീശിയതിനാൽ അത് വ്യക്തമായിരുന്നു. വിഗ് ആയിരുന്നെങ്കിൽ അധികനേരം തലയിൽ ഇരിക്കില്ലായിരുന്നു,” എന്ന് ട്രംപ് പറഞ്ഞിരുന്നു.

2015ലെ പ്രചാരണ റാലിയിലും ട്രംപ് ഇതേ വാദം ഉന്നയിച്ചിരുന്നു. “ഞാൻ ടൂപ്പി ധരിക്കുന്നില്ല; ഇത് എന്റെ സ്വന്തം മുടിയാണ്,” എന്ന് പറഞ്ഞ അദ്ദേഹം പിന്നീട് മുടി വലിച്ചുകാണിക്കുകയും ചെയ്തിരുന്നു.

ട്രംപിന്റെ പുതിയ ലുക്ക് പുറത്തുവന്നതോടെ എക്‌സിൽ പരിഹാസങ്ങളും കമന്റുകളും നിറഞ്ഞു. “ട്രംപിന്റെ മുടിക്ക് എന്താണ് സംഭവിക്കുന്നത്?” എന്നായിരുന്നു ഒരാളുടെ ചോദ്യം. “അദ്ദേഹം ഉരുകുന്നതുപോലെ തോന്നുന്നു” എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. മറ്റൊരാൾ ട്രംപിന്റെ മുടിയുടെ നിറത്തെ മുൻ ന്യൂയോർക്ക് മേയർ റൂഡി ജൂലിയാനിയുടെ മുടിയുമായി താരതമ്യം ചെയ്തു. മഴ പെയ്താൽ നിറം മുഖത്തേക്ക് ഒലിച്ചിറങ്ങുമെന്നായിരുന്നു മറ്റൊരു പരിഹാസം. റോബർട്ട് റെഡ്ഫോർഡിന്റെ രൂപം അനുകരിക്കാനുള്ള ശ്രമമാണോ ഇതെന്നും ചിലർ ചോദിച്ചു.

എന്നാൽ എക്‌സിലെ ഇത്തരം പ്രതികരണങ്ങൾ മാത്രമുപയോഗിച്ച് ട്രംപ് വിഗ് ധരിക്കുന്നുവെന്ന് സ്ഥിരീകരിക്കാനാകില്ല. ട്രംപിന്റെ മുടിയെക്കുറിച്ചുള്ള ചർച്ചകൾ പുതിയതല്ല. 2018ൽ കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ സംസാരിക്കുമ്പോൾ തന്റെ കഷണ്ടിയുള്ള ഭാഗം മറയ്ക്കാൻ താൻ ഏറെ ശ്രമിക്കാറുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. ഓഗസ്റ്റ് 5ന് ലാസ് വേഗാസിൽ നടത്തിയ പ്രസംഗത്തിനിടെയും ട്രംപിന്റെ മുടി ശ്രദ്ധ നേടിയിരുന്നു. അന്ന് മാധ്യമപ്രവർത്തകൻ ആരൺ റുപർ, “ട്രംപ് വിഗ് ധരിച്ചാണോ എത്തിയിരിക്കുന്നത്, ഇവിടെ എന്താണ് സംഭവിക്കുന്നത്?” എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

ട്രംപിന്റെ ദീർഘകാല ഡോക്ടറായിരുന്ന ഹാരോൾഡ് ബോൺസ്റ്റീൻ 2017ൽ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത്, ട്രംപ് ഫിനാസ്റ്ററൈഡ് ഉപയോഗിച്ചിരുന്നുവെന്നാണ്. പുരുഷന്മാരിലെ പാറ്റേൺ മുടികൊഴിച്ചിലും പ്രോസ്റ്റേറ്റ് വലുതാകുന്നതും ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് ഫിനാസ്റ്ററൈഡ്. മയോ ക്ലിനിക്കും ഇതേ ഉപയോഗങ്ങളാണ് രേഖപ്പെടുത്തുന്നത്.

അതേസമയം, ട്രംപിന്റെ മുടിയെക്കുറിച്ച് ഹാസ്യനടി റോസി ഒ’ഡൊണലും നേരത്തെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. വൈറ്റ് ഹൗസ് സഹായി നതാലി ഹാർപ്പിനെ പരാമർശിച്ചുകൊണ്ട് ട്രംപ് ഇനി വിഗ് മാറ്റിവെച്ച് വിശ്രമിക്കേണ്ട സമയമാണെന്നായിരുന്നു അവരുടെ പരിഹാസം.

President Donald Trump’s hair is back in the spotlight after he appeared with a different color and style, days after he denied wearing a wig.

More Stories from this section

family-dental
witywide