
എസ്.എച്ച് മൗണ്ട് ( കോട്ടയം) : ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് മുന്‍ അധ്യാപകൻ പ്രഫ: എം.സി പീറ്റര്‍ (80) ഇക്കണോമിക്‌സ് വിഭാഗം മേധാവി) നിര്യാതനായി. ഉഴവൂര്‍ മാടപറമ്പത്ത് കുടുംബാംഗമാണ്. ഭാര്യ ലീലാമ്മ പീറ്റര്‍ (റിട്ട. പ്രഫ: ബി സി എം കോളേജ്) നീണ്ടൂര്‍ പറയംകാലയില്‍ കുടുംബാംഗമാണ്. മക്കള്‍: രഞ്ജിത് പീറ്റര്‍ (ചെന്നൈ) രോഹിത് പീറ്റര്‍ (ഡാളസ്), രമിത ഡാനി പുളിമൂട്ടിൽ ചുങ്കം (St. Anns HSS കോട്ടയം)
മരുമക്കള്‍: ശാലിനി ചാഴികാട്ട് (തൊടുപുഴ), എബീന നടുവീട്ടില്‍ (ഡാളസ് ), ഡാനി എബ്രഹാം പുളിമൂട്ടില്‍ (തൊടുപുഴ )
കൊച്ചുമക്കള്‍: ഋതിക, നിഖിത, ഏവ, സോഫിയ, നേഥന്‍, ലിയം, ഏബ്രഹാം, ആരണ്‍, ഇസ.
സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 22 തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് നാഗമ്പടത്തെ സ്വവസതിയില്‍ ആരംഭിച്ച്, എസ്.എച്ച് മൗണ്ട് ഇടവക ദേവാലയത്തില്‍ വിശുദ്ധ കര്‍മ്മങ്ങളോടെ നടത്തപ്പെടും. പരേതന്റെ ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തില്‍ കൊണ്ടുവരുന്നതാണ്.















