
ന്യൂയോർക്ക്: കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും തൊടുപുഴ ന്യൂമാൻ കോളേജ് മലയാള വിഭാഗം മുൻ അധ്യാപകനുമായ പ്രൊഫ. ടി. ജെ. ജോസഫിന് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു. ന്യൂയോർക്ക് കേരളാ സെൻ്ററിൻ്റെയും സർഗ്ഗവേദിയുടെയും സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം നേടിയ ‘അറ്റുപോകാത്ത ഓർമ്മകൾ’ എന്ന ശ്രദ്ധേയമായ പുസ്തകത്തിൻ്റെ രചയിതാവാണ് പ്രൊഫ. ടി. ജെ. ജോസഫ്. ജൂൺ 7 ഞായറാഴ്ച വൈകുന്നേരം 5:30-ന് കേരളാ സെൻ്ററിൽ വെച്ചാണ് ചടങ്ങ് നടക്കുക. സ്വീകരണത്തോട് അനുബന്ധിച്ച് പ്രൊഫ. ടി. ജെ. ജോസഫുമായി സംവദിക്കാനുള്ള ‘സാഹിത്യസല്ലാപം’ പരിപാടിയും ഉണ്ടായിരിക്കും. യോഗത്തിൽ എല്ലാ സാഹിത്യപ്രേമികളും സഹൃദയരും സജീവമായി പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : അലക്സ് എസ്തപ്പാൻ (കേരളാ സെൻ്റർ) – 5165039387
മനോഹർ തോമസ് (സർഗ്ഗവേദി) – 9179742670
പി. ടി. പൗലോസ് (സർഗ്ഗവേദി) – 5163669957
Professor T. J. Joseph to be received at Kerala Center on June 7















