അമരത്വം ലക്ഷ്യമിട്ട് പുടിൻ, റഷ്യൻ ലാബുകളിൽ തലച്ചോറ് പുകച്ച് ശാസ്ത്രജ്ഞർ, മകളുടെ നേതൃത്വത്തിൽ വൻ ജനിതക പരീക്ഷണം!

മോസ്കോ: പ്രായമാകുന്നത് തടയാനും നിത്യയൗവനം നിലനിർത്താനും മരണത്തെപ്പോലും തോൽപ്പിക്കാനും വമ്പൻ പദ്ധതിയുമായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. ‘ന്യൂ ഹെൽത്ത് പ്രിസെർവേഷൻ ടെക്നോളജീസ്’ എന്ന് പേരിട്ടിരിക്കുന്ന അതീവ രഹസ്യ ശാസ്ത്ര ഗവേഷണങ്ങൾക്കായി ഏകദേശം 2.15 ലക്ഷം കോടി രൂപയാണ് റഷ്യ മാറ്റിവെച്ചിരിക്കുന്നത്.

ബീജിംഗിൽ നടന്ന ഒരു സൈനിക പരേഡിനിടയിൽ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി പുടിൻ നടത്തിയ അതീവ രഹസ്യമായ സംഭാഷണം യാദൃശ്ചികമായി ലൈവ് മൈക്കിലൂടെ (‘ഹോട്ട് മൈക്ക്’) പുറത്തായതോടെയാണ് ഈ വാർത്ത ആഗോളതലത്തിൽ വലിയ ചർച്ചയായത്. ബയോടെക്നോളജി ഉപയോഗിച്ച് മനുഷ്യൻ്റെ അവയവങ്ങൾ തുടർച്ചയായി മാറ്റിവെക്കുന്നതിലൂടെ പ്രായം കുറയ്ക്കാനും അമരത്വം നേടാനും സാധിക്കുമെന്ന് പുടിൻ ഷി ജിൻപിങ്ങിനോട് പറയുന്നത് മൈക്കിലൂടെ ലോകം കേൾക്കുകയായിരുന്നു. ഈ നൂറ്റാണ്ടിൽ മനുഷ്യന് 150 വയസ്സ് വരെ ജീവിക്കാൻ സാധിക്കുമെന്ന് ഷി ജിൻപിങ്ങും ഇതിനോട് പ്രതികരിച്ചു. പ്രായത്തിൽ സമാനരായ രണ്ട് രാജ്യാന്തര നേതാക്കൾ അധികാരം നിലനിർത്തുന്നതിനായി ദീർഘായുസ് തേടുന്നതിന്റെ സൂചനയായിരുന്നു അത്.

മനുഷ്യശരീരത്തെ ഒരു യന്ത്രം പോലെ മാറ്റിമറിക്കാനുള്ള ഗവേഷണങ്ങളാണ് മോസ്കോയിലെ കുർച്ചാതോവ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നതെന്നാണ് റിപ്പോർട്ട്. കോശങ്ങളുടെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനോ തടയാനോ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ ജീൻ തെറാപ്പി മരുന്ന് റഷ്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചുവരുന്നു. മനുഷ്യ ശരീരത്തിലെ കേടുവന്ന കോശങ്ങൾക്കും അവയവങ്ങൾക്കും പകരം ലബോറട്ടറിയിൽ കൃത്രിമമായി ജീവനുള്ള കോശങ്ങൾ 3ഡി പ്രിൻ്റ് ചെയ്തെടുക്കാനുള്ള പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലാണ്. ജനിതകമാറ്റം വരുത്തിയ പന്നികളിൽ മനുഷ്യശരീരത്തിന് അനുയോജ്യമായ അവയവങ്ങൾ വളർത്തിയെടുത്ത് ആവശ്യാനുസരണം മനുഷ്യരിൽ മാറ്റിവെക്കാനുള്ള ഗവേഷണമാണിത്. അതിശീത താപനിലയിൽ ശരീരത്തെ നിലനിർത്തി യൗവനം നിലനിർത്തുന്ന രീതിയും ഇതിൻ്റെ ഭാഗമായി പുടിൻ പ്രോത്സാഹിപ്പിക്കുന്നു.

കൽപ്പിക്കുന്നത് പുടിൻ്റെ സ്വന്തം മകൾ!

ഈ വമ്പൻ ജനിതക-ശാസ്ത്ര ഗവേഷണങ്ങൾക്ക് പിന്നിൽ പുടിൻ്റെ വിശ്വസ്തരായ രണ്ട് വ്യക്തികളാണുള്ളത്. പുടിൻ്റെ മൂത്ത മകളും പ്രശസ്ത എൻഡോക്രിനോളജിസ്റ്റുമായ മരിയ വൊറോണ്ട്സോവയാണ് ഇതിൻ്റെ തലപ്പത്തുള്ളത്. പുടിൻ്റെ അടുത്ത സുഹൃത്തും കുർച്ചാതോവ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയുമായ ഭൗതികശാസ്ത്രജ്ഞൻ മിഖായേൽ കോവൽചുകാണ് ഈ അമരത്വ പരീക്ഷണങ്ങളുടെ പ്രധാന സൂത്രധാരൻ.

രാജ്യത്തെ ജനസംഖ്യാ നിരക്കിലെ കുറവും കുറഞ്ഞ ആയുർദൈർഘ്യവും പരിഹരിക്കാൻ 2028-2030 ഓടെ ഈ ആൻ്റി-ഏജിംഗ് മരുന്നുകൾ ഉത്പാദനത്തിൽ എത്തിക്കാനാണ് റഷ്യൻ സർക്കാർ ലക്ഷ്യമിടുന്നത്. എങ്കിലും, ശാസ്ത്രലോകം ഈ പരീക്ഷണങ്ങളെ വളരെ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്; ലബോറട്ടറി തലത്തിലുള്ള ഇത്തരം പരീക്ഷണങ്ങൾ മനുഷ്യരിൽ എത്രത്തോളം വിജയകരമാകുമെന്നത് ഇപ്പോഴും പൂർണ്ണമായി തെളിയിക്കപ്പെട്ടിട്ടില്ല.

Putin, aiming for immortality, brain-bombing scientists in Russian labs, huge genetic experiment led by his daughter!

More Stories from this section

family-dental
witywide