ഖത്തറിലെ യുഎസ്-ഇറാൻ ചർച്ച: ഇരുപക്ഷവും വെടിനിർത്തൽ ആഗ്രഹിക്കുന്നുവെന്ന് മുൻ യുഎസ് നയതന്ത്രജ്ഞൻ

ദോഹ: ഖത്തറിൽ നടന്ന യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകൾ, ഇരുരാജ്യങ്ങളും വെടിനിർത്തൽ നിലനിർത്താൻ ആഗ്രഹിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയാണെന്ന് മുൻ യുഎസ് നയതന്ത്രജ്ഞൻ ഗോർഡൻ ഗ്രേ. ചർച്ചകൾ നേരിട്ടല്ലെങ്കിലും ഇരുവിഭാഗവും ഇതിൽ പങ്കാളികളായത് ശരിയായ ദിശയിലേക്കുള്ള വലിയൊരു ചുവടുവെപ്പാണെന്ന് അദ്ദേഹം വിലയിരുത്തി. മാധ്യമ ശൃംഖലയായ അൽ ജസീറയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും ഒരു രാജ്യം ചർച്ചയിൽ നിന്ന് പിന്മാറിയേക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ചർച്ച വിജയകരമായി നടന്നത് ഇരുപക്ഷവും ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ്. ഹോർമുസ് കടലിടുക്ക് എത്രയും വേഗം വീണ്ടും തുറക്കുക എന്നതാണ് നിലവിൽ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം.

യുദ്ധം, ഉപരോധങ്ങൾ, ആഭ്യന്തര സാമ്പത്തിക പ്രതിസന്ധി എന്നിവ മൂലം തകർന്ന തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ യുഎസ് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് ലഭിക്കുക എന്നതാണ് ഇറാന്റെ അടിയന്തര ആവശ്യം.

മുന്നോട്ടുള്ള പാതയിൽ ഇരുരാജ്യങ്ങൾക്കും മുൻപിൽ നിരവധി സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടെന്നും മുൻ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ഗോർഡൻ ഗ്രേ കൂട്ടിച്ചേർത്തു.

Qatar US-Iran talks: Both sides want ceasefire, says former US diplomat

More Stories from this section

family-dental
witywide