‘ബേല എസ്റ്റേറ്റിലെ 728 ൽ ഒന്നൊഴികെ എല്ലാം വോട്ടും വെട്ടി’, ഗുരുതര പരാതിയുമായി രാഹുൽ ഗാന്ധി; സ്ഥിരീകരിച്ച് ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹിയിൽ യമുനാതീരത്തെ ബേല എസ്റ്റേറ്റിലെ 728 പേരിൽ ഒരാളൊഴികെ എല്ലാവരുടെയും വോട്ട് വെട്ടിയെന്ന ഗുരുതര ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 2024-ലും 2025-ലും നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്ത സാധാരണക്കാരായ തൊഴിലാളികളുടെ വോട്ടാണ് എസ്ഐആറിന്റെ പേരിൽ വെട്ടിയതെന്ന് രാഹുൽ ആരോപിച്ചു. സ്ഥലം സന്ദർശിച്ച് പ്രാദേശിക എസ്ഡിഎമ്മിനോട് ഫോണിൽ സംസാരിക്കുന്ന വീഡിയോ അദ്ദേഹം എക്സിൽ പങ്കുവെക്കുകയും ചെയ്തു. ഇത് എസ്ഐആറല്ലെന്നും വോട്ട് മോഷണമാണെന്നും വിമർശിച്ച രാഹുൽ, ഇതിന് രൂപം നൽകിയവർ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, രാഹുൽ ഗാന്ധിയുടെ ആരോപണം സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. ബേല എസ്റ്റേറ്റിലെ ഒരാളൊഴികെ എല്ലാവരുടെയും വോട്ട് വെട്ടിയ സംഭവം ഇതിനോടകം തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റിന് താഴെ പ്രതികരിക്കവേയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഡൽഹിയിൽ നിലവിലെ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഫോം 6 സമർപ്പിച്ച് പേര് ചേർക്കാവുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ഉദ്യോഗസ്ഥരിൽ നിന്നും കമ്മീഷനിൽ നിന്നും കൂടുതൽ വിശദീകരണങ്ങൾ വരാനിരിക്കുകയാണ്.

Rahul Gandhi Alleges Serious Vote Tampering in Delhi; Election Commission Confirms Incident

Also Read

More Stories from this section

family-dental
witywide