പേടിഎം പേയ്‌മെന്റ് ബാങ്കിന് വൻ തിരിച്ചടി, ലൈസൻസ് ആർബിഐ റദ്ദാക്കി; ബാങ്കിങ് പ്രവർത്തനം നിലയ്ക്കും, പേടിഎം ആപ്പും യുപിഐയുമടക്കം പ്രവർത്തിക്കുമെന്ന് കമ്പനി

പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റദ്ദാക്കി. ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തലാക്കാനാണ് ഉത്തരവ്. ബാങ്ക് പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ഉപഭോക്താക്കൾക്കും മറ്റുമുള്ള ബാധ്യതകൾ തീർക്കാൻ ആവശ്യമായ ഫണ്ട് പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പക്കലുണ്ടെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവർത്തന രീതികൾ എന്നിവയിൽ ആവർത്തിച്ചുണ്ടായ വീഴ്ചകളാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കേന്ദ്ര ബാങ്കിനെ നയിച്ചത്.

പേടിഎം പേയ്‌മെന്റ് ബാങ്കിനെതിരെ ദീർഘകാലമായി നടന്നുവന്ന നിയന്ത്രണ നടപടികളുടെ അവസാന ഘട്ടമായാണ് ഈ ലൈസൻസ് റദ്ദാക്കൽ. നേരത്തെ തന്നെ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും ആർബിഐ ബാങ്കിന് കർശന വിലക്കേർപ്പെടുത്തിയിരുന്നു. 2022-ൽ ആരംഭിച്ച നിയന്ത്രണങ്ങൾ 2024-ഓടെ കൂടുതൽ കർശനമാക്കുകയും പരിശോധനകൾക്ക് ശേഷം ബാങ്കിന്റെ പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

തുടർച്ചയായ നിയമലംഘനങ്ങളും ആർബിഐ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ പരാജയവുമാണ് പേടിഎമ്മിന് തിരിച്ചടിയായത്. ബാങ്കിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ആർബിഐ ലൈസൻസ് റദ്ദാക്കിയത്. ഡിജിറ്റൽ ബാങ്കിങ് രംഗത്തെ പ്രമുഖ സ്ഥാപനമായിരുന്ന പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് നഷ്ടമാകുന്നത് ഇന്ത്യൻ ഫിൻടെക് മേഖലയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

അതേസമയം ബാങ്കിന്റെ പ്രവർത്തനം മാത്രമേ തടസപ്പെടു എന്നും പേടിഎം ആപ്പ്, യുപിഐ, പേടിഎം ഗോൾഡ് , ക്യുആർ, പേടിഎം മണി അടക്കമുള്ള സേവനങ്ങൾ തുടരും എന്നും കമ്പനി അധികൃതർ അറിയിച്ചു.

RBI cancels Paytm Payments Bank license; all banking operations ordered to stop immediately

More Stories from this section

family-dental
witywide