വിദ്യാർഥികൾ ഭീകരവാദികളല്ല, കേസുകളിലൂടെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം: സർക്കാരിന് മുന്നറിയിപ്പുമായി അഭിജിത് ദീപ്കെ, പ്രക്ഷോഭം തുടങ്ങുമെന്ന് മുന്നറിയിപ്പ്

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ വിദ്യാർഥികളെ സർക്കാർ വേട്ടയാടുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. വിദ്യാർഥികൾ ഭീകരവാദികളല്ലെന്നും അവർ രാജ്യത്തിന്റെ ഭാവിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഡൽഹി ജന്തർ മന്തറിലെ സമരം അവസാനിപ്പിച്ച് സ്വന്തം നാടായ മഹാരാഷ്ട്രയിലെത്തിയ ശേഷം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂലൈ 20-ലെ പാർലമെന്റ് മാർച്ചിൽ വിദ്യാർഥികളുടെ രക്തം തെരുവിൽ വീണത് പോരായിട്ടാണോ ഇപ്പോഴും അവരെ വേട്ടയാടുന്നതെന്ന് അഭിജിത്ത് ചോദിച്ചു. പ്രക്ഷോഭം അവസാനിപ്പിച്ചിട്ടും വിവിധ സംസ്ഥാനങ്ങളിൽ പോലീസ് വിദ്യാർഥികളുടെ വീടുകളിലെത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. 40 ദിവസങ്ങൾക്ക് ശേഷമാണ് താൻ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നത്. ഇന്ത്യയിൽ എത്തിയത് മുതൽ പ്രക്ഷോഭത്തിലായിരുന്നുവെന്നും സമരം വിജയകരമായി പൂർത്തിയാക്കി മാതാപിതാക്കളെ കാണാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ധർമ്മേന്ദ്ര പ്രധാന് സ്ഥാനമൊഴിയേണ്ടി വന്നതുപോലെ, സർക്കാർ ശരിയായ രീതിയിൽ മുന്നോട്ട് പോയില്ലെങ്കിൽ ഭരണമാറ്റത്തിന് വരെ വിദ്യാർഥികൾ നേതൃത്വം നൽകുമെന്നും ഇതിലും വലിയ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി പദവി ഒഴിഞ്ഞ് ഇൻഫ്ലുവൻസർ ആകണമെന്നും അത് അദ്ദേഹം വളരെ നന്നായി ചെയ്യുന്ന ഒന്നാണെന്നും അഭിജിത്ത് ദീപ്കെ പരിഹസിച്ചു.

Stop Targeting Students Over NEET Protests: CJP Chief Abhijit Dipke Warns Government

Also Read

More Stories from this section

family-dental
witywide