
ജോസ് കാടാപുറം
ന്യൂയോർക്ക്: കേരള സെൻ്റർ സ്ഥാപകൻ ഇലവുങ്കൽ സ്റ്റീഫൻ്റെയും ചിന്നമ്മയുടെയും മകനും പ്രമുഖ അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ‘സത്ബീസ് ഇൻ്റർനാഷണൽ റിയൽറ്റിയുടെ’ സീനിയർ വൈസ് പ്രസിഡൻ്റും ജനറൽ കൗൺസലുമായ സനോജ് സ്റ്റീഫൻ്റെ (51) അകാല നിര്യാണം മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.
2004-ൽ സതബീസ് ഗ്രൂപ്പിൽ ചേർന്ന സനോജ് സ്റ്റീഫൻ, 2006 മുതൽ കമ്പനിയുടെ കോർപ്പറേറ്റ് ബ്രോക്കറേജ് ഓപ്പറേഷൻസിൻ്റെ സീനിയർ വൈസ് പ്രസിഡൻ്റായും ജനറൽ കൗൺസലായും പ്രവർത്തിച്ചുവരികയായിരുന്നു. 2019 നവംബർ മുതൽ കമ്പനിയുടെ ഫ്രാഞ്ചൈസി വിഭാഗത്തിൻ്റെ ലീഗൽ അഡ്വൈസർ ചുമതലയും വഹിച്ചിരുന്നു . കോർപ്പറേറ്റ് സ്ട്രാറ്റജി , കോർപ്പറേറ്റ് ഇടപാടുകൾ, ലയനങ്ങൾ, ബ്രാൻഡ് ഐഡന്റിറ്റി മാനേജ്‌മെന്റ്, വ്യവഹാരങ്ങൾ എന്നിവയിലെല്ലാം കമ്പനിയുടെ നിയമവിഭാഗത്തിന് നേതൃത്വം നൽകി.
സതബീസിൽ എത്തുന്നതിന് മുൻപ് ന്യൂയോർക്കിലെ പ്രമുഖ ലോ ഫേമായ ‘ക്രാമർ ലെവിൻ നാഫ്താലിസ് & ഫ്രാങ്കൽ’ ൽ കോർപ്പറേറ്റ് അറ്റോർണിയായിരുന്നു. ഈ കാലയളവിൽ സൗത്ത് ബ്രൂക്ലിൻ ലീഗൽ സർവീസസുമായി സഹകരിച്ച്, സാധാരണക്കാർക്കായി ഹൗസിങ് കോടതികളിലും വിവിധ സ്റ്റേറ്റ് ഏജൻസികളിലും സൗജന്യ നിയമസഹായവും നൽകി. ‘ന്യൂമാർക്ക് & കമ്പനി റിയൽ എസ്റ്റേറ്റ് Inc യുടെ ജനറൽ കൗൺസൽ ഓഫീസിലും, മുൻപ് റെബൂൾ, മക്മുറെ, ഹെവിറ്റ്, മെയ്‌നാർഡ് & ക്രിസ്റ്റൽ എന്നറിയപ്പെട്ടിരുന്ന ‘റോപ്സ് & ഗ്രേ’ (Ropes & Gray LLP) ലോ ഫേമിൻ്റെ ന്യൂയോർക്ക് ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ന്യൂയോർക്ക് സ്റ്റേറ്റ് ബാർ അസോസിയേഷൻ്റെ കോർപ്പറേറ്റ് കൗൺസൽ സെക്ഷൻ ഓഫീസർ ആയും പ്രവർത്തിച്ചിരുന്നു. ‘ഹ്യൂ ഒബ്രയാൻ യൂത്ത് ലീഡർഷിപ്പിൻ്റെ’ (HOBY) ബോർഡ് ഓഫ് ട്രസ്റ്റിസിലും ഗവേണിംഗ് ബോഡി അംഗമായും, 2015-16 കാലയളവിൽ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡൻ്റായും പ്രവർത്തിച്ചു.
കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് (Cum Laude) ബിരുദം നേടിയ സനോജ് സ്റ്റീഫൻ ഫോർധാം ലോ സ്കൂളിൽ നിന്നാണ് (J.D.) ബിരുദം നേടിയത് .
അറ്റോർണി കൂടിയായ ഭാര്യ ജോമിഷ ഡെൽഗാഡോ സ്റ്റീഫൻ, പ്രശസ്തമായ ഡാർട്ട്മൗത്ത് കോളേജ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ഫോർ സ്ട്രാറ്റജി & സ്പെഷ്യൽ കൗൺസൽ ടു ദി പ്രസിഡന്റ് ആണ്.
മക്കൾ: ബെയ്‌ലി സ്റ്റീഫൻ, കോണർ സ്റ്റീഫൻ.
സഹോദരങ്ങൾ: ഡെയ്സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ, കെന്നി പള്ളിപ്പറമ്പിൽ.
അനന്തരവന്മാർ: ലൂക്കാസ് ബബീന്ദ്രൻ, ഓമന പള്ളിപ്പറമ്പിൽ.
പൊതുദർശനം: ജൂൺ 16, ചൊവ്വ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ; ജൂൺ 17, ബുധൻ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ: Fairchild Funeral Chapel, 1570 Northern Blvd, Manhasset, New York 11030
സംസ്കാര ശുശ്രുഷ: ജൂൺ 18 വ്യാഴം, രാവിലെ 9:45: St Anastasia Church , 45-14 245th St, Douglaston, NY 11362
Sanoj Stephen’s funeral on Thursday















