രാജ്യറാണി എക്സ്പ്രസിൽ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം; തിരുവനന്തപുരത്ത് 22കാരൻ പിടിയിൽ

തിരുവനന്തപുരം: രാജ്യറാണി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. വർക്കല ഇടവ സ്വദേശി അരവിന്ദ് (22) ആണ് പിടിയിലായത്.

തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ട്രെയിനിലെ ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചതോടെ ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളും മറ്റ് യാത്രക്കാരും ചേർന്ന് പ്രതിയെ പിടികൂടി റെയിൽവേ പൊലീസിന് കൈമാറി.

സഹോദരിയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കുടുംബത്തോടൊപ്പം തിരുവനന്തപുരത്തേക്ക് വരികയായിരുന്നു പെൺകുട്ടി. വയനാട്ടിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന അരവിന്ദ്, സ്ഥലംമാറ്റത്തെ തുടർന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് അതിക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിലും ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ സമാനമായ രീതിയിൽ അതിക്രമം നടന്നിരുന്നു. അന്ന് ആറ്റിങ്ങൽ സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Sexual assault against a 16-year-old girl on the Rajyarani Express; 22-year-old man arrested in Thiruvananthapuram.

More Stories from this section

family-dental
witywide