
അർക്കൻസാ: അമേരിക്കയിലെ അർക്കൻസാ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസിലുണ്ടായ വെടിവെപ്പിൽ യുവതിക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി കാമ്പസിലെ യൂണിറ്റി പാർക്കിൽ നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവം. കാലിന് വെടിയേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് സർവ്വകലാശാല അധികൃതർ അറിയിച്ചു.
അർദ്ധരാത്രിയോടെയാണ് വെടിയൊച്ച കേട്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് ജോൺസ്ബോറോ പൊലീസും കാമ്പസ് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വെടിവെപ്പിനെത്തുടർന്ന് പരിഭ്രാന്തരായി ഓടിയ പലർക്കും വീണും മറ്റും നിസ്സാര പരിക്കുകൾ പറ്റിയിട്ടുണ്ട്.
സംഭവം ഒരു വ്യക്തിപരമായ തർക്കത്തെത്തുടർന്നുള്ള ഒറ്റപ്പെട്ട ഒന്നാണെന്നും കാമ്പസിൽ നിലവിൽ മറ്റ് സുരക്ഷാ ഭീഷണികൾ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Shooting at Arkansas State University in the United States: Young woman injured















