വലിയ നീക്കത്തിനൊരുങ്ങുന്നുവോ? ക്യാംപ് ഡേവിഡ് വിട്ട് അടിയന്തരമായി വൈറ്റ് ഹൗസിലേക്ക് മടങ്ങി ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ക്യാംപ് ഡേവിഡിലെ വാരാന്ത്യ താമസം വെട്ടിച്ചുരുക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച വൈറ്റ് ഹൗസിൽ തിരിച്ചെത്തി. നേരത്തെ നിശ്ചയിച്ചിരുന്നതിലും ഒരു ദിവസം മുമ്പാണ് ട്രംപ് മടങ്ങിയെത്തിയത്. മേരിലാൻഡിലെ ഗ്രാമപ്രദേശത്തുള്ള പ്രസിഡന്റിന്റെ സുരക്ഷിത വിശ്രമകേന്ദ്രമായ ക്യാംപ് ഡേവിഡിൽനിന്ന് ഒരു ദിവസം നേരത്തെ ട്രംപ് മടങ്ങാൻ തീരുമാനിച്ചതിന്റെ കാരണം ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.

അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും മേഖലയിലെ വിവിധ അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങളും സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. മേഖലയിൽ “പ്രതീക്ഷിക്കാത്ത രീതിയിലുള്ള സംഘർഷവ്യാപനത്തിന് സാധ്യതയുണ്ടെന്ന്” മുന്നറിയിപ്പിൽ വ്യക്തമാക്കി.

“ഈ സൈനിക സംഘർഷം അതിവേഗം രൂക്ഷമാകാൻ സാധ്യതയുണ്ട്,” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പിൽ പറഞ്ഞു. പശ്ചിമേഷ്യയിലേക്കും മേഖലയ്ക്കുള്ളിലൂടെയും യാത്ര ചെയ്യുന്നതിനെക്കുറിച്ച് അമേരിക്കൻ പൗരന്മാർ പുനഃപരിശോധിക്കണമെന്നും നിർദേശിച്ചു.ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് യുഎസിന്റെ മുന്നറിയിപ്പ്.

ശനിയാഴ്ച പുലർച്ചെ ഹൂതികൾ റിയാദിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി സൗദി അറേബ്യ അറിയിച്ചു. അതേസമയം, പ്രധാനപ്പെട്ട കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ അവകാശപ്പെട്ടു. ഇതോടെ നിലവിലെ സംഘർഷം പശ്ചിമേഷ്യയിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്ക ശക്തമായി.

ഈ സാഹചര്യത്തിൽ, സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായി വീണ്ടും ചർച്ചകൾ ആരംഭിക്കുന്നതിന് ഇറാൻ ഏഴ് നിബന്ധനകൾ മുന്നോട്ടുവച്ചതായി റിപ്പോർട്ടുണ്ട്. ഇറാന്റെ സുരക്ഷാ മേധാവി മൊഹ്‌സെൻ റെസായി അൽ ജസീറയോട് പറഞ്ഞത്, ഖത്തർ ഈ നിബന്ധനകൾ യുഎസിനെ അറിയിച്ചിട്ടുണ്ടെന്നും ടെഹ്റാൻ ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നുമാണ്. നിബന്ധനകളിൽ മൂന്ന് എണ്ണം റെസായി പരസ്യമായി വ്യക്തമാക്കി. എല്ലാ മുന്നണികളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ ഫണ്ടുകൾ വിട്ടുനൽകുക, യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് അവ. ബാക്കിയുള്ള നാല് നിബന്ധനകൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.

വാഷിങ്ടൺ ആവശ്യങ്ങൾ നിരസിച്ചാൽ നിർണായക യുദ്ധത്തിന് ഇറാൻ തയ്യാറാണെന്നും റെസായി മുന്നറിയിപ്പ് നൽകി. ട്രംപിന്റെ ഭീഷണികൾ ഫലം കാണില്ലെന്നും അദ്ദേഹം പറഞ്ഞു.മധ്യസ്ഥരായ ഖത്തറുമായി ഇറാൻ ഇപ്പോഴും ബന്ധം തുടരുകയാണെന്നും യുഎസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും റെസായി വ്യക്തമാക്കി.

Something big brewing? Trump abruptly leaves Camp David, returns to White House

More Stories from this section

family-dental
witywide