നാൻസി ഗുത്രി എവിടെ? ഡിഎൻഎ രഹസ്യങ്ങൾ തേടി അരിസോണ പൊലീസ് ഫ്ലോറിഡയിലേക്ക്!

ട്യൂസൺ (അരിസോണ): തുമ്പുണ്ടാക്കാൻ കഴിയാത്ത നാൻസി ഗുത്രി കേസ് അന്വേഷണത്തിൽ നിർണ്ണായക നീക്കങ്ങളുമായി അരിസോണ പൊലീസ്. കേസിൽ പുതിയ സൂചനകൾ കണ്ടെത്തുന്നതിനായി അത്യാധുനിക ഡിഎൻഎ പരിശോധനകൾ നടത്താനും, ഇതിനായി ഫ്ലോറിഡയിലെ ഫോറൻസിക് വിദഗ്ധരുടെ സഹായം തേടാനും പിമ കൗണ്ടി ഷെരീഫ് ഓഫീസ് തീരുമാനിച്ചു.

കേസ് അന്വേഷിക്കുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾ അടുത്തിടെ ഫ്ലോറിഡയിലെ പ്രമുഖ ഫോറൻസിക് ലബോറട്ടറികൾ സന്ദർശിച്ച് അവിടുത്തെ ശാസ്ത്രജ്ഞരുമായി ചർച്ചകൾ നടത്തി. ലഭ്യമായ തെളിവുകളിൽ നിന്ന് കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ വേർതിരിച്ചെടുക്കാൻ പുതിയ സാങ്കേതിക വിദ്യകൾക്ക് സാധിക്കുമോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. എന്നാൽ, നിലവിൽ പുതിയ പ്രതികളെയോ വഴിത്തിരിവുകളെയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

അരിസോണയിലെ ട്യൂസണിനടുത്തുള്ള പിമ കൗണ്ടിയിലെ വീട്ടിൽ നിന്നാണ് ജനുവരി 31-ന് നാൻസി ഗുത്രിയെ അവസാനമായി കാണതാകുന്നത്. മോചനദ്രവ്യത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലായാണ് തുടക്കം മുതൽ കേസ് അന്വേഷിച്ചത് എങ്കിലും മാസങ്ങൾ നീണ്ട പരിശോധനകൾക്കൊടുവിലും നാൻസിയെ കണ്ടെത്താനോ പ്രതികളെ പിടികൂടാനോ സാധിച്ചിരുന്നില്ല.

കേസുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ ഉടൻ അറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടും അഭ്യർത്ഥിച്ചു. വളരെ ചെറിയ വിവരങ്ങൾ പോലും കേസിൽ നിർണായകമായേക്കാമെന്നും, വിവരമുള്ളവർ 88-CRIME അല്ലെങ്കിൽ 1-800-CALL-FBI എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഷെരീഫ് ഓഫീസ് അറിയിച്ചു.

Where is Nancy Guthrie? Arizona police head to Florida in search of DNA clues!

More Stories from this section

family-dental
witywide