വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കില്ല; പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

വാ​ഗ്ദാനങ്ങൾ നൽകി വഞ്ചിക്കില്ലെന്നും പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി വിജയ്. സ്ത്രീകളുടെ സുരക്ഷയാണ് മുഖ്യം. സ്ത്രീ സുരക്ഷയ്ക്കും ലഹരിക്കെതിരെയും പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. തന്റെ സർക്കാർ സുതാര്യമായിരിക്കുമെന്നും ജനങ്ങളുടെ പണം തനിക്ക് വേണ്ടെന്നും ഖജനാവ് കാലിയെന്നും ധവള പത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു.

അധികാരത്തിലെത്തിയെന്ന അഹങ്കാരം ആർക്കും വേണ്ട. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഇന്ന് മുതൽ തുടങ്ങും. ലഹരിമുക്ത തമിഴ്നാട് സാധ്യമാക്കും. എല്ലാവരും ചേർന്ന് ഒരു പുതിയ യുഗം തുടങ്ങാം. യഥാർത്ഥ സമൂഹ നീതിയിൽ അധിഷ്‌ഠടിതമായ ഭരണം ഇവിടെ തുടങ്ങുന്നുവെന്ന് വിജയ് പറഞ്ഞു. സർക്കാർ രൂപീകരണത്തിനായി പിന്തുണച്ച എല്ലാ കക്ഷി നേതാക്കളേയും മുഖ്യമന്ത്രി വിജയ് നന്ദി അറിയിച്ചു.

അതേസമയം, ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സത്യ പ്രതിജ്ഞ ചടങ്ങിൽ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിൽ നിന്നാണ് സി ജോസഫ് വിജയ് സത്യവാചകം ഏറ്റുചൊല്ലിയത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയിൽ വിജയ്‍യുടെ ഓരോ വാക്കും സ്റ്റേഡിയത്തിലെത്തിയ ജനക്കൂട്ടം നിറയെ കയ്യടികളോടെ ഏറ്റെടുത്തു. ചടങ്ങിൽ രാഹുൽ ഗാന്ധി, സിനിമാ താരം തൃഷ, വിജയ് യുടെ മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Tamil Nadu Chief Minister Vijay says he will not cheat by making promises; everything he has said will be implemented

More Stories from this section

family-dental
witywide