അയോധ്യ സംഭാവനക്കൊള്ള; അന്തിമ റിപ്പോർട്ട് നൽകി പ്രത്യേക അന്വേഷണ സംഘം

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ അന്തിമ റിപ്പോർട്ട് നൽകി പ്രത്യേക അന്വേഷണ സംഘം. ലഖ്നൗ ഡിവിഷണൽ കമ്മിഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. ഉത്തർപ്രദേശ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് തുടർനടപടികൾക്കായി ക്ഷേത്ര ട്രസ്റ്റിന് കൈമാറി. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എട്ടുപേർക്ക് എതിരെയാണ് ഇതുവരെ കേസെടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകും.

അതേസമയം, അയോധ്യയിൽ ഏകദേശം 200 കോടിയുടെ കൊള്ളയാണ് നടന്നിട്ടുള്ളത് എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അയോദ്ധ്യാരാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഏപ്രിൽ 27 മുതൽ ജൂൺ 5 വരെ ക്ഷേത്രത്തിലെ പണം എണ്ണുന്ന മുറിയിൽ ഏകദേശം 70 തവണ പണം മോഷണം പോയതായി കണ്ടെത്തിയെന്ന് പ്രാഥമിക SIT റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ജീവനക്കാർ പണം ഒളിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ CCTVയിൽ ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.ട്രസ്റ്റും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (SBI) സംയുക്തമായി പാലിക്കേണ്ടിയിരുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ (SOP) പാലിച്ചില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രവേശന, പുറത്തുകടക്കൽ കവാടങ്ങളിൽ ശരിയായ പരിശോധന നടത്താതിരുന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേസിൽ അന്വേഷണം നടത്തിവരുന്ന രണ്ടാമത്തെ SITയ്ക്ക് ലഖ്നൗ റേഞ്ച് ഐജി കിരൺ എസ് ആണ് നേതൃത്വം നൽകുന്നത്.

Ayodhya donation scam: Special Investigation Team submits final report.

More Stories from this section

family-dental
witywide