ടെസ്‌ല കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി വയോധിക മരിച്ച സംഭവം: കമ്പനിക്കെതിരെ കേസ്

ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സാസിൽ നിയന്ത്രണം വിട്ട ടെസ്‌ല കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി വയോധിക മരിച്ച സംഭവത്തിൽ നിർമ്മാണ കമ്പനിയായ ടെസ്‌ലയ്ക്കും ഡ്രൈവർക്കുമെതിരെ കുടുംബം കോടതിയെ സമീപിച്ചു. അപകടത്തിൽ കൊല്ലപ്പെട്ട 76-കാരി മാർത്ത ആവിലയുടെ മകൾ ജെന്നിഫർ ബാർബറാണ് ഹാരിസ് കൗണ്ടി കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഒരുകോടി ഡോളറിലധികം (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരം വേണമെന്നാണ് ഹർജിയിലെ ആവശ്യം.

കഴിഞ്ഞ ജൂൺ 19-നായിരുന്നു ടെക്സാസിലെ കാറ്റി എന്ന പ്രദേശത്ത് ദാരുണമായ അപകടം നടന്നത്. മൈക്കൽ ബട്ട്‌ലർ എന്നയാൾ ഓടിച്ചിരുന്ന ടെസ്‌ല മോഡൽ 3 കാർ റോഡിൽ നിന്ന് നിയന്ത്രണം വിട്ട് വീടിൻ്റെ ചുവരുകൾ തകർത്ത് ലിവിംഗ് റൂമിലേക്ക് തുളച്ചുകയറുകയായിരുന്നു. ഈ സമയം ഹാളിലിരിക്കുകയായിരുന്ന മാർത്തയ്ക്ക് ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസ് മാർഗ്ഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ടെസ്‌ലയുടെ സ്വയംനിയന്ത്രിത ഡ്രൈവിംഗ് സംവിധാനങ്ങളായ ‘ഓട്ടോപൈലറ്റ്’ മോഡിലായിരുന്നു വാഹനം സഞ്ചരിച്ചിരുന്നതെന്ന് കുടുംബം ആരോപിക്കുന്നു. റോഡിൻ്റെ അവസാനം തിരിച്ചറിയാൻ കമ്പനിയുടെ സാങ്കേതികവിദ്യയ്ക്ക് സാധിച്ചില്ലെന്നും, വാഹനം പെട്ടെന്ന് അമിതവേഗത കൈവരിക്കുകയായിരുന്നെന്നുമാണ് ഇവരുടെ വാദം.

എന്നാൽ ഈ ആരോപണങ്ങൾ ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്കും കമ്പനിയുടെ എ.ഐ വിഭാഗം മേധാവി അശോക് എല്ലുസ്വാമിയും പൂർണ്ണമായി നിഷേധിച്ചു. അപകടസമയത്ത് ഡ്രൈവർ സ്വയംനിയന്ത്രിത സംവിധാനം മറികടന്ന് വാഹനത്തിൻ്റെ ആക്സിലറേറ്റർ പെഡൽ 100 ശതമാനവും അമർത്തിപ്പിടിച്ചിരുന്നുവെന്ന് കാറിലെ ഡാറ്റ പരിശോധിച്ച ശേഷം കമ്പനി വ്യക്തമാക്കി. മണിക്കൂറിൽ 117 കിലോമീറ്റർ വേഗതയിലാണ് കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറിയത്. സംഭവത്തിൽ അമേരിക്കയിലെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനും പൊലീസും നിലവിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Tesla car crashes into house, killing elderly woman: Case filed against company

More Stories from this section

family-dental
witywide